തിരുവനന്തപുരം: സംവിധായകന് ഷാജി എന്‍. കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്നു. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ജി.അരവിന്ദന്റെ ക്യാമറാമാന് എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകർന്ന വ്യക്തികൂടിയാണ്. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന് ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. ജെ.സി.ഡാനിയേല്‍ പുരസ്കാരവും ഷാജി എൻ. കരുണിനെ തേടിയെത്തിയിരുന്നു.
Read MoreDay: April 28, 2025
ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രം: സിബി മലയില്‍
കൊച്ചി: ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമെന്ന് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍. ഒരു ലഹരിയും ഇല്ലാതെ 25 ദിവസത്തില്‍ കിരീടം പോലൊരു സിനിമ ചിത്രീകരിച്ച ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലെ ഫ്ളാറ്റില്‍നിന്നും ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകൻ ഖാലിദ് റെഹ്മാനെയും അഷറഫ് ഹംസയേയും പിടികൂടിയത് നടക്കുമുണ്ടാക്കി.ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് സെറ്റുകളിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ത്തത്. എങ്കിലും നിയമാനുസൃതമായ നടപടികളില്‍ ഒരു എതിര്‍പ്പും ഇല്ലെന്ന് സിബി മലയില്‍ പറഞ്ഞു. അറസ്റ്റിലായ സംവിധായകര്‍ ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും ഫെഫ്ക കഴിഞ്ഞ ദിവസം സംഘടനയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. കേസ് അന്വേഷണ പുരോഗതി അറിഞ്ഞശേഷം തുടര്‍ നടപടി സ്വീകരിക്കും. ലഹരിയില്‍ വലുപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കുമെന്ന് സിബി മലയില്‍ നേരത്തെ അറിയിച്ചിരുന്നു.
Read Moreഹൈബ്രിഡ് കഞ്ചാവുമായി സംവിധായകര്‍ അറസ്റ്റിലായ കേസ്; കഞ്ചാവ് എത്തിച്ച കൊച്ചിസ്വദേശിക്കായി അന്വേഷണം
കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി ഹിറ്റ് സിനിമകളുടെ സംവിധായകരും സുഹൃത്തും പിടിയിലായ സംഭവത്തില്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നല്കിയ കൊച്ചി സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.ഇയാളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷമാകും പ്രതികളെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക. കഞ്ചാവ് കണ്ടെടുത്ത ഫ്ളാറ്റിന്റെ ഉടമസ്ഥനായ പ്രമുഖ ഛായഗ്രാഹകന്‍ സമീര്‍ താഹിറിനെ നോട്ടീസ് നല്കി വിളിപ്പിക്കും. പിടിച്ചെടുത്ത ഹൈബ്രിഡ് കഞ്ചാവ് ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് എറണാകുളം തോപ്പുംപടി സ്വദേശി ഖാലിദ് റഹ്മാന് (35), തൃശൂര്‍ പൊന്നാനി സ്വദേശി അഷ്റഫ് ഹംസ(46), കൊച്ചിയില്‍ താമസിക്കുന്ന ഷാലി മുഹമ്മദ് (35) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രമുഖ ഛായഗ്രാഹനായ സമീര്‍ താഹിറിന്റെ എറണാകുളം ഗോശ്രീപാലത്തിന് സമീപത്തുള്ള പൂര്‍വ ഗ്രാന്‍ഡ് ബെയിലെ ഫ്ളാറ്റില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടോയെയാണ് മൂവരെയും പിടികൂടിയത്. പ്രതികളില്‍ നിന്ന് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇത്…
Read Moreതമിഴ്നാട്ടിൽനിന്നു ട്രെയിനുകൾ വഴി കേരളത്തിലേക്കു കള്ളപ്പണം; ഉറവിടം കണ്ടെത്താനാകാതെ ആർപിഎഫും റെയിൽവേ പോലീസും
കൊല്ലം: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേയ്ക്ക് കള്ളപ്പണം കടത്തുന്നത് വ്യാപകമാക്കുന്നു. ചെങ്കോട്ട, പുനലൂർ വഴി സർവീസ് നടത്തുന്ന വണ്ടികളിലാണ് പണം കള്ളക്കടത്ത് തുടർക്കഥയാകുന്നത്. പണവുമായി നിരവധി പേരെ പിടികൂടിയെങ്കിലും അതിന്റെ ഉറവിടം കണ്ടെത്താനാകാതെ ആർപിഎഫും റെയിൽവേ പോലീസും ഇരുട്ടിൽ തപ്പുകയാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 1.08 കോടി രൂപയുടെ കള്ളപ്പണമാണ് പുനലൂരിൽ മാത്രം പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ ചെന്നൈ എഗ്മോര്‍-കൊല്ലം എക്സ്പ്രസ് തീവണ്ടിയില്‍നിന്ന് രേഖകളില്ലാതെ കടത്തുകയായിരുന്ന 34.62 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവത്തില്‍ തമിഴ്നാട് തെങ്കാശി കടയനല്ലൂര്‍ സ്വദേശി അബ്ദുല്‍ അസീസ് (46), വിരുദുനഗര്‍ സ്വദേശിയും കൊല്ലം ബീച്ച് റോഡില്‍ താമസക്കാരനുമായ ബാലാജി (46)എന്നിവരെ കസ്റ്റഡിയിലെടുത്തു. പുനലൂര്‍ റെയില്‍വേ പോലീസ് എസ്എച്ച്ഒ ജി. ശ്രീകുമാര്‍, റെയില്‍വേ സംരക്ഷണ സേന (ആര്‍പിഎഫ്)യുടെ പുനലൂര്‍ എഎസ്ഐ തില്ലൈ നടരാജന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അബ്ദുല്‍ അസീസിന്റെ പക്കല്‍ നിന്നാണ് ആദ്യം പണം…
Read Moreതുടരുന്ന ബോംബ് ഭീഷണികൾ; ഇമെയിൽ വിവരങ്ങൾ കൈമാറണമെന്നു പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്തെ വ്യാജ ബോംബ് ഭീഷണിയിൽ ഇമെയിൽ വിവരങ്ങൾ കൈമാറാൻ മൈക്രോസോഫ്റ്റിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അധികൃതർക്കും നിർദേശം നൽകി സിറ്റി പോലീസ്. ഇന്നലെ തന്പാനൂർ റെയിൽവെ സ്റ്റേഷനിലും വിമാനത്താവളത്തിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. രണ്ടിടത്തും പോലീസും ഡോഗ്സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തലസ്ഥാനത്തെ തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഇമെയിലിലൂടെ വ്യാജ ഭീഷണി എത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല.ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും അയച്ച ആളിനെ കണ്ടെത്താനും മൈക്രോസോഫ്ട് അധികൃതരോട് സൈബർ പോലീസും സിറ്റി പോലീസും രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവരങ്ങൾ നൽകാതെ കന്പനികൾ വീഴ്ച വരുത്തിയത് അന്വേഷണത്തെ ബാധിച്ചതിനെ തുടർന്നാണ് പോലീസ് നിലപാട് കടുപ്പിച്ച് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇ-മെയിലിലൂടെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ ഐപി വിലാസം…
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊല; അന്വേഷണം പൂർത്തിയായി; പിന്നിൽ കടബാധ്യതതന്നെയെന്ന് പോലീസ്
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കൂട്ടക്കൊലയ്കക്കു കാരണം കടബാധ്യതയെന്ന് ഉറപ്പിച്ച് പൊലീസ്. കേസിൽ പോലീസിന്റെ അന്വേഷണം പൂർത്തിയായി. കേസിലെ ഏകപ്രതിയായ അഫാന്റെ കുടുംബത്തിന് 48 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണം പൂർത്തിയായതിനു പിന്നാലെ കുറ്റപത്രം തയാറാക്കൽ നടപടികളിലേക്ക് പോലീസ് കടന്നു. അടുത്തമാസത്തോടെ കുറ്റപത്രം സമർപ്പിക്കും. കുതിച്ചുയർന്ന കടവും കടക്കാർ പണം തിരികെ ചോദിച്ചതിലെ ദേഷ്യവുമാണ് കൊലയുടെ കാരണമായി അന്വേഷണസംഘം കണ്ടെത്തിയത്. ബന്ധുക്കളിൽ നിന്നായി 16 ലക്ഷം രൂപയും 17 ലക്ഷം രൂപയുടെ ഹൗസിംഗ് ലോണും മൂന്നുലക്ഷം രൂപയുടെ പഴ് സണൽ ലോണും ഒന്നര ലക്ഷത്തിന്റെ ബൈക്ക് ലോണും 10 ലക്ഷത്തിന്റെ പണയവുമായിരുന്നു കടം. അമ്മയും വല്ല്യമ്മയും സഹോദരനും ബന്ധുക്കളും കാമുകിയുമടക്കം ആറു പേരെയാണ് അഫാൻ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയത്. കടം വീട്ടാൻ സഹായിക്കാതിരുന്നതോടെയാണ് വല്ല്യമ്മ, പിതൃസഹോദരൻ, ഇദ്ദേ ഹത്തിന്റെ ഭാര്യ എന്നിവരെ കൊന്നതെന്നും പണയംവച്ച സ്വർണം തിരികെ…
Read Moreമേയ് ദിനത്തിൽ വിപുലമായ സമരപരിപാടിയുമായി ആശാ പ്രവർത്തകർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന ആശാ പ്രവർത്തകരുടെ രാപ്പകൽ സമരവുമായി ബന്ധപ്പെട്ട് മേയ്ദിനത്തിൽ തലസ്ഥാനത്ത് വിപുല പരിപാടികൾക്ക് തയാറെടുപ്പ് നടത്തി സമരസമിതി. ഇതിന് വേണ്ടി വിവിധ സന്നദ്ധ സംഘടന പ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയും അണിനിരത്തിയുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യ പരിപാടികൾക്ക് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. അടുത്ത മാസം കാസർഗോഡ് നിന്നാരംഭിക്കുന്ന ഐക്യദാർഢ്യ യാത്ര ജൂണിൽ തലസ്ഥാനത്തെത്തിച്ചേരും. വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ കുടുതൽ ആർജിച്ച് കൊണ്ട് ശക്തമായ സമരപരിപാടികളാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സമരസമിതി പറഞ്ഞു. അതേ സമയം ഓണറേറിയം വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരവും നിരാഹാര സമരവും നടത്തുന്ന ആശ പ്രവർത്തകരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇതുവരേയ്ക്കും തയാറായിട്ടില്ല.
Read Moreവിദ്യാര്‍ഥി സംഘര്‍ഷം മുതിര്‍ന്നവര്‍ ഏറ്റുപിടിച്ചത് കൊലയിലെത്തി; അന്വേഷണം കൂടുതല്‍ പേരിലേക്ക്
കോഴിക്കോട്: കാര്‍ പാര്‍ക്കിംഗിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം. നിലവില്‍ പിതാവും മകനും ഉള്‍പ്പെടെ പത്ത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം മുതിര്‍ന്നവര്‍ ഏറ്റുപിടിച്ചതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. കോളജിലെ കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി ക്ഷേത്രോത്സവത്തിനെത്തിയ യുവാവിനെ സംഘം ചേര്‍ന്നു മര്ദിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്നാണു പരാതി. മായനാട് സ്വദേശിയായ സൂരജാണ് (20) കൊല്ലപ്പെട്ടത്.ചേവായൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ പാലക്കോട്ട് വയല്‍ തിരുത്തിക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ശനിയാഴ്ച അര്‍ധരാത്രി യുവാക്കള്‍ ചേരി തിരിഞ്ഞുണ്ടായ സംഘട്ടനത്തിലാണ് സൂരജ് മരിച്ചത്. പാലക്കോട്ടുവയല്‍ സ്വദേശി മനോജ് (49), ഇയാളുടെ മക്കളായ അജയ് മനോജ് (20), വിജയ് മനോജ് (19) എന്നിവര്‍ക്കു പുറമെ അനന്തു കൃഷ്ണ (20), അശ്വിന് ശങ്കര്‍ (18), യദുകൃഷ്ണ (20),…
Read Moreപുതിയ മാർപാപ്പ: തെരഞ്ഞെടുപ്പു തീയതി ഇന്നു പ്രഖ്യാപിച്ചേക്കും
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള സുപ്രധാന കോൺക്ലേവിന്റെ തീയതി ഇന്നു പ്രഖ്യാപിച്ചേക്കും. ഇന്നു നടക്കുന്ന കർദിനാൾമാരുടെ സമ്മേളനത്തിലായിരിക്കും പ്രഖ്യാപനം. ഇന്ത്യൻ സമയം 12.30നാണ് യോഗം ചേരുക. ഇതിനായി സിസ്റ്റൈൻ ചാപ്പലിൽ ഒരുക്കങ്ങൾ തുടങ്ങി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ ഒമ്പത് ദിവസത്തെ ദുഃഖാചരണത്തിനുശേഷമാണ് പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുളള നടപടികള്‍ ആരംഭിക്കുന്നത്. പേപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. 80 വയസില്‍ താഴെയുളള 138 കര്‍ദിനാൾമാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ഇതിൽ ഇന്ത്യയിൽ നിന്നുള്ള നാല് കർദിനാൾമാരാണുള്ളത്. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാൾ ഫിലിപ്പ് നെറി ഫെറാറോ, കർദിനാൾ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയിൽനിന്നു കോണ്‍ക്ലേവിൽ വോട്ട് ചെയ്യാൻ അവകാശമുള്ളത്.
Read Moreപൂരം വരവായ്… ഇനി കാത്തിരിപ്പിന്റെ കൗണ്ട് ഡൗണ്‍; ബുധനാഴ്ച കൊടിയേറ്റ്; മേയ് ആറിന് തൃശൂർ പൂരം ; സാന്പിൾ മേയ് നാലിന്
തൃശൂർ: വീണ്ടും ഒരു പൂരക്കാലമെത്തി. തൃശൂർ പൂരക്കാഴ്ചകളിലേക്ക് ജാലകം തുറക്കാൻ കാത്തിരിക്കുകയാണ്. സ്വരാജ് റൗണ്ടിൽ പൂരത്തിന്റെ വരവറിയിച്ച് പൂമരങ്ങൾ പൂക്കുകയും മൂന്നിടങ്ങളിൽ നിലപ്പന്തലുകളുടെ പണികൾ തുടങ്ങുകയും ചെയ്തു. ഇനിയുള്ള നിമിഷങ്ങളും ദിവസങ്ങളും പൂരത്തിന്റേതാണ്. എല്ലാ വർഷവും പൂരമുണ്ടെങ്കിലും ഓരോ വർഷത്തെ പൂരവും തൃശൂർക്കാർക്ക് ആദ്യത്തെ പൂരം പോലെയാണ്. പൂരത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് പൂരത്തേക്കാൾ ആവേശമെന്ന് പറയാറുണ്ട്. മേയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം. ബുധനാഴ്ച പൂരത്തിന് കൊടിയേറും. പ്രധാന പങ്കാളികളായ തിരുവന്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾക്കു പുറമേ എട്ടു ഘടകക്ഷേത്രങ്ങളിലും നാളെ കഴിഞ്ഞാൽ പൂരം കൊടിയേറും. മേയ് നാലിനാണ് സാന്പിൾ വെടിക്കെട്ട്. പൂരം വെടിക്കെട്ടുപോലെതന്നെ ജനസാഗരം തിങ്ങിനിറയുന്ന സാന്പിൾ വെടിക്കെട്ട് കാണാനെത്തുന്നവർക്ക് കണ്ണിനു വിരുന്നൊരുക്കി ആനച്ചമയപ്രദർശനങ്ങളും പന്തൽക്കാഴ്ചകളുമുണ്ടാകും. പൂരം വൈബൊരു വൈബാണ്പൂരം എക്സിബിഷന്റെ കാൽനാട്ടലോടെതന്നെ തൃശൂരിൽ പൂരാവേശത്തിന് തിരികൊളുത്തും. പൂരം എക്സിബിഷനാണ് പൂരത്തിന്റെ മറ്റൊരു വിളംബരം. പൂരം എക്സിബിഷന്…
Read More