കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സനയിലെ കോടതിയിൽ ഇന്ന് ഹർജി നൽകും. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായി ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാണ് കോടതിയിൽ ആവശ്യപ്പെടുക. അതേസമയം, ദയാധനം സ്വീകരിച്ച് മാപ്പ് നൽകുന്നതിൽ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിൽ അഭിപ്രായ ഐക്യം ആകാത്തതാണ് ചർച്ചകൾക്ക് പ്രതിസന്ധിയാകുന്നത്. ദയാധനം സ്വീകരിക്കുന്നതിലും മാപ്പ് നൽകുന്നതിലും കുടുംബത്തിലെ എല്ലാവരുടെയും അഭിപ്രായം തേടണമെന്നാണ് തിങ്കളാഴ്ച നടന്ന ചർച്ചയിൽ തലാലിന്റെ സഹോദരൻ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കുടുംബം പ്രതികരിച്ചിട്ടില്ല. നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ സുന്നി നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിലാണ് യെമനിൽ നിർണായക ചർച്ചകൾ ആരംഭിച്ചത്. കാന്തപുരത്തിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് യെമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ബുധനാഴ്ചയാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ…
Read MoreDay: July 15, 2025
റംസാൻ മാസത്തിൽ വ്രതമനുഷ്ഠിച്ച ബാലികയോട് കാണിച്ചത് നിഷ്ഠുരമായ പ്രവൃത്തി; ക്ലാസ് ശുചിമുറിയിൽ വെച്ച് നേരിട്ടത് ക്രൂരമായ പീഡനം; മദ്രസ അധ്യാപകന് 86 വർഷം കഠിന തടവ്
മഞ്ചേരി : പതിനൊന്നുകാരിയെ ലൈംഗീക പീഡനത്തിന് വിധേയയാക്കിയ മദ്രസ അധ്യാപകന് മഞ്ചേരി സ്പെഷൽ പോക്സോ കോടതി വിവിധ വകുപ്പുകളിലായി 86 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്കപ്പറന്പിൽ ജാബിർ അലി (30) യെയാണ് ജഡ്ജ് എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2022 ഏപ്രിൽ 21ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ പഠിപ്പിക്കുന്നതിനിടെ മേശക്കരികിലേക്ക് വിളിപ്പിക്കുകയും ഫോണിൽ അശ്ലീല ചിത്രം കാണിക്കുകയുമായിരുന്നു. പ്രതി കുട്ടിക്ക് സ്വന്തം സ്വകാര്യഭാഗങ്ങൾ കാണിച്ചു നൽകിയതായും പരാതിയുണ്ട്. തുടർന്ന് പ്രതിയുടെ ആവശ്യപ്രകാരം ചോക്ക് കൊണ്ടുവരുന്നതിനായി കെട്ടിടത്തിന്റെ താഴെ നിലയിലെ ഓഫീസിലേക്ക് പോയ കുട്ടിയെ പിന്തുടർന്ന് ശുചിമുറിയിൽ കൊണ്ടുപോയി ബലാൽസംഗത്തിനിരയാക്കുകയായിരുന്നു. പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. സന്ധ്യ കഴിഞ്ഞും ക്ഷീണിതയായി കാണപ്പെട്ട കുട്ടിയോട് കുടുംബാംഗം വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന…
Read Moreസിന്നര്‍, അല്‍കരാസ്; ഒന്നും രണ്ടും
ലണ്ടന്‍: 2025 വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലിസ്റ്റുകളായ ഇറ്റലിയുടെ യാനിക് സിന്നറും സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസും എടിപി റാങ്കിംഗില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരും. 2025 ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ അല്‍കരാസിനെ കീഴടക്കി സിന്നര്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കിയതിനു പിന്നാലെയുള്ള റാങ്കിംഗാണിത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു സിന്നറിന്റെ ജയം (4-6, 6-4, 6-4, 6-4). 12,000 ക്ലബ്ബിൽ 12,030 റേറ്റിംഗ് പോയിന്റാണ് ഒന്നാം റാങ്കില്‍ തുടരുന്ന സിന്നറിന്. 1990നുശേഷം 12,000 റേറ്റിംഗ് പോയിന്റിലെത്തുന്ന അഞ്ചാമനാണ് സിന്നര്‍. റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മുറെ എന്നിവരാണ് 12,000 റേറ്റിംഗില്‍ മുമ്പെത്തിയവര്‍. രണ്ടാം സ്ഥാനത്തുള്ള അല്‍കരാസിന് 8600 പോയിന്റേയുള്ളൂ. ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ്, അമേരിക്കയുടെ ടെയ്ലര് ഫ്രിറ്റ്സ്, ബ്രിട്ടന്റെ ജാക് ഡ്രെപ്പര്‍ എന്നിവരാണ് ആദ്യ അഞ്ചിലുള്ള താരങ്ങള്‍.
Read Moreഫിഫ ക്ലബ് ലോകകപ്പ് ചെല്‍സിക്ക്
ഈസ്റ്റ് റൂഥര്‍ഫോഡ് (യുഎസ്എ): യൂറോപ്യന്‍ ചാമ്പ്യന്‍പട്ടത്തിനു പിന്നാലെ ലോകകപ്പും ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) സ്വന്തമാക്കുമെന്ന വിശ്വാസം കീഴ്മേല്‍ മറിഞ്ഞു. കാല്‍പ്പന്ത് ലോകത്തിന് ഇംഗ്ലീഷ് ക്ലബ് ചെല്‍സി എഫ്സിയുടെ ഇന്ദ്രനീലിമ. കോള്‍ പാമറിന്റെ ഇരട്ട ഗോളിനും അസിസ്റ്റിനും മറുപടിയില്ലാതെ യുവേഫ ചാമ്പ്യന്മാരായ പിഎസ്ജി തലതാഴ്ത്തി, 3-0ന്റെ ജയത്തിലൂടെ ചെല്‍സിക്ക് 2025 ഫിഫ ക്ലബ് ലോകകപ്പ്. 32 ടീം പങ്കെടുക്കുന്ന പുതിയ ഫോര്‍മാറ്റിലെ ആദ്യ ചാമ്പ്യന്മാരായി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം. പഴയ ഫോര്‍മാറ്റിലെ ക്ലബ് ലോകകപ്പില്‍ 2021ല്‍ ചെല്‍സി ചാമ്പ്യന്മാരായിരുന്നു. 22 മിനിറ്റില്‍ പിഎസ്ജി തീര്‍ന്നു ചെല്‍സിക്ക് എതിരായ ഫൈനലില്‍ പിഎസ്ജിയായിരുന്നു ഫേവറിറ്റുകള്‍. കാരണം, ലൂയിസ് എന്‍ റിക്വെയുടെ ശിഷ്യന്മാര് ക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനെയും (2-0) സെമിയില്‍ റയല്‍ മാഡ്രിഡിനെയും (4-0) നിഷ്പ്രഭമാക്കിയായിരുന്നു ഫൈനലില്‍ എത്തിയത്. ഫൈനല്‍ തുലാഭാരത്തില് കിക്കോഫിനു മുമ്പ് താഴ്ന്നിരുന്ന പിഎസ്ജിയുടെ…
Read More18ല്‍ യമാല്‍ പിടിച്ച പുലിവാല്!
ബാഴ്സലോണ: സ്പാനിഷ് കൗമാര സൂപ്പര്‍ ഫുട്ബോളര് ലാമിന് യമാല്‍ തന്റെ 18-ാം ജന്മദിനാഘോഷത്തെത്തുടര്ന്ന് വിവാദത്തില്‍. ഈ മാസം 13നായിരുന്നു യമാലിന് 18 വയസ് പൂര്‍ത്തിയായത്. ജന്മദിനാഘോഷത്തിനായി ദേശീയ ടീമിലെയും തന്റെ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലെയും കളിക്കാരെ യമാല്‍ ക്ഷണിച്ചിരുന്നു. ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്കായി കുള്ളന്മാരെ ക്ഷണിച്ചതാണ് യമാലിനു വിനയായത്. സ്പെയിനിലെ നിയമമനുസരിച്ച് കുള്ളന്മാരെ സ്വകാര്യ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും എന്റര്‍ടെയ്മെന്റ് പരിപാടികള്‍ക്കായി ക്ഷണിക്കാന്‍ പാടില്ല. അത്തരം വിഭാഗങ്ങളെ അപമാനിക്കുന്നതിനു തുല്യമാണിതെന്നാണ് നിയമം പറയുന്നത്. സംഭവത്തില്‍ യമാലിനെതിരേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാഴ്സലോണയുടെ അക്കാദിമിയിലൂടെ പ്രഫഷണല്‍ ഫുട്ബോളിലേക്ക് എത്തിയ യമാല്‍, ക്ലബ്ബിനായി ഇതുവരെ 106 മത്സരങ്ങളില്‍ 25 ഗോള്‍ സ്വന്തമാക്കി. 2023 മുതല്‍ ദേശീയ ടീമിന്റെ ഭാഗമായ യമാല്‍, സ്പെയിനിന്റെ ജഴ്സിയില്‍ 20 മത്സരങ്ങളില്‍ ആറ് ഗോള്‍ നേടിയിട്ടുണ്ട്. ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരിക്കേയാണ് യമാല്‍ വിവാദത്തിലായിരിക്കുന്നത്.
Read Moreചിക്കൻ പീസ് ചോദിച്ച യുവാവിനെ വിവാഹ പാർട്ടിക്കിടെ കുത്തിക്കൊന്നു; അലറിവിളിച്ച് സത്കാരത്തിൽ പങ്കെടുത്തവർ; മംഗളകർമം നടക്കേണ്ട പന്തലിൽ യുവാവിന്റെ രക്തം വാർന്ന് ദാരുണാന്ത്യം
ബംഗളൂരു: കർണാടകയിൽ വിവാഹ പാർട്ടിക്കിടെ ചിക്കന്‍ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തി.രഗാട്ടി സ്വദേശി വിനോദ് മലഷെട്ടിയാണ് കൊലപ്പെട്ടത്. കർണാടകയിലെ ബെലഗാവിയിൽ ഇന്നലെയായിരുന്നു സംഭവം. പ്രതിയായ വിറ്റൽ ഹരുഗോപ്പിയ്ക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അടുത്ത സുഹൃത്തായ അഭിഷേക് കോപ്പഡിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വിനോദ് മലഷെട്ടി എത്തിയത്. ഞായറാഴ്ച അഭിഷേകിന്റെ ഫാമിലായിരുന്നു വിവാഹപ്പാർട്ടി ഒരുക്കിയിരുന്നത്. ഇറച്ചിക്കറി വിളമ്പുകയായിരുന്ന വിറ്റൽ ഹരുഗോപ്പിനോട്, വിനോദ് മലഷെട്ടി ഒരു പീസ് ചിക്കൻ കൂടി പ്ലൈറ്റിലോട്ടിടാൻ ആവശ്യപ്പെടുകയും ഗ്രേവി കുറച്ചാണ് തനിക്ക് വിളമ്പിയതെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. ഇത് വിറ്റൽ ഹരുഗോപ്പിനെ പ്രകോപിപ്പിച്ചു. വിനോദും വിറ്റലും തമ്മിൽ തർക്കമുണ്ടാവുകയും കോപാകുലനായ വിറ്റൽ അടുക്കളയിൽ ഉള്ളി മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വിനോദിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അമിത രക്തസ്രാവം മൂലം വിനോദ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Read More