ബാറ്റുമി (ജോര്‍ജിയ): ഫിഡെ വനിതാ ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖിന് അട്ടിമറി ജയം. പ്രീക്വാര്‍ട്ടറിലെ ആദ്യ മത്സരത്തില്‍ ചൈനയുടെ ഷു ജിനറിനെ ദിവ്യ കീഴടക്കി. വെള്ള കരുക്കള്‍കൊണ്ട് കളിച്ച ദിവ്യക്കു മുന്നില്‍ രണ്ടാം സീഡായ ഷു ജിനറിനു പിടിച്ചുനില്ക്കാന് സാധിച്ചില്ല. അതേസമയം, ഇന്ത്യയുടെ മറ്റ് പ്രീക്വാര്‍ട്ടര്‍ സാന്നിധ്യങ്ങളായ ആര്. വൈശാലി, കൊനേരു ഹംപി, ഹരിക ദ്രോണവല്ലി എന്നിവര്‍ ആദ്യ റൗണ്ട് പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞു. ഹംപി സ്വിറ്റ്സര്‍ലന്‍ഡിന്റെ കോസ്റ്റെനിയുക് അലക്സാഡ്രയെയും ഹരിക റഷ്യയുടെ ലാഗ്നോ കാറ്റെറിനയെയും വൈശാലി കസാക്കിസ്ഥാന്റെ കമാലിഡെനോവ മെറൂര്ട്ടിനെയുമാണ് ആദ്യ റൗണ്ടില്‍ നേരിട്ടത്. ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഇതുവരെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുള്ളത്, 2023ല്‍ ഹരിക.
Read MoreDay: July 18, 2025
വിദ്യാർഥി മരിച്ചു കിടക്കുമ്പോൾ സൂംബാ നൃത്തവുമായി മന്ത്രി ചിഞ്ചുറാണി; മരണത്തെ ലഘൂകരിച്ചു പ്രസംഗം; മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് അത്യന്തം വിവേകശൂന്യമായ പ്രവര്‍ത്തിയെന്ന്
കൊല്ലം: സ്വന്തം ജില്ലയിലെ സ്കൂളിൽവച്ച് വിദ്യാർഥി ഷോക്കേറ്റ് മരിച്ച വിവരം അറിഞ്ഞിട്ടും പാര്‍ട്ടി പരിപാടിയില്‍ സൂംബാ നൃത്തം ചെയ്ത് മന്ത്രി ജെ. ചിഞ്ചുറാണി. തൃപ്പൂണിത്തുറയില്‍ നടന്ന സിപിഐയുടെ വനിതാ സംഗമവേദിയിലായിരുന്നു മന്ത്രി ചിഞ്ചുറാണിയുടെ നൃത്തം. പരിപാടി ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ മരിച്ച വിദ്യാർഥിയെ മന്ത്രി വിമർശിച്ചിരുന്നു. കുട്ടിയുടെ മരണത്തില്‍ വിഷമമുണ്ടെങ്കിലും അവന്റെ പ്രവൃത്തിയാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു മന്ത്രിയുടെ വാദം. ഈ പ്രസംഗത്തിന് ശേഷമാണ് മന്ത്രി പരിപാടിയുടെ ഭാഗമായുള്ള സൂംബാനൃത്തത്തില് പങ്കെടുത്തത്. മിഥുന് ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ല. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന് ഷെഡിനു മുകളിൽ വലിഞ്ഞു കയറിയതാണെന്നുമുള്ള മന്ത്രിയുടെ പരാമർശം വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ സൂംബാ നൃത്തം. അത്യന്തം വിവേകശൂന്യമായ പ്രവര്‍ത്തിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നാണ് പ്രധാന ആരോപണം. ജില്ലയ്ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത…
Read Moreജസ്പ്രീത് ബുംറ ഇല്ലാത്തപ്പോഴോ ഇന്ത്യക്കു ടെസ്റ്റ് ജയം കൂടുതല്‍..? കണക്കിനുള്ളിലെ കണക്ക് ഇങ്ങനെ…
ഏറെദൂരം ഓടിപ്പാഞ്ഞെത്തുന്നില്ല, കുറച്ച് നടന്നും ശേഷം കുതിച്ചും ബൗളിംഗ് ക്രീസിലേക്ക്. തുടര്‍ന്നൊരു ചാട്ടം, അതാണെങ്കില്‍ ബാറ്ററിനെ അഭിമുഖീകരിക്കുന്ന തരത്തില്‍. സാങ്കേതികമായി ഇതിന് ഫ്രണ്ട് ഓണ്‍ ആക്ഷന്‍ എന്നു വിശേഷണം. പന്ത് പിടിച്ചിരിക്കുന്ന വലതു കൈമുട്ട് ഹൈപ്പര്‍ എക്സ്റ്റെന്‍ഡഡ്, 180 ഡിഗ്രിക്കും പിന്നിലേക്ക് പന്തുള്ള കൈ വളയുന്നു. പേസും ബൗണ്‍സും സൃഷ്ടിക്കാന്‍ ഇതുപകരിക്കും. പന്ത് റിലീസ് ചെയ്യുമ്പോള്‍ കൈക്കുഴയുടെ ഉപയോഗം (റിസ്റ്റ് സ്നാപ്പ്). സാധാരണ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് (തലയ്ക്ക് മുകളില്‍) വിരുദ്ധമായി പന്തിന്റെ റിലീസ് പോയിന്റ് തലയ്ക്ക് അല്പം മുന്നില്‍. ഈ ചെറിയ ദൂരം കുറവ് ബാറ്ററിന്റെ പ്രതികരണ സമയം കുറയ്ക്കും. ശരീരത്തിന്റെ അരയ്ക്കു മുകളിലെ കരുത്താണ് പ്രധാനമായും ഉപയോഗിക്കുന്നത്. മറ്റെങ്ങും കാണാത്ത ബൗളിംഗ് ആക്ഷന്‍, അതുല്യമായ കൃത്യതയും സ്വിംഗും സീമും… ഇതിനെല്ലാം ഒരു പേരുമാത്രം, ജസ്പ്രീത് ബുംറ; ഇന്ത്യയുടെ ബൂം ബൂം സൂപ്പര്‍ പേസര്‍… ഇംഗ്ലണ്ടിലെ ബുംറ…
Read More