തിരുവനന്തപുരം: ചാറ്റല്‍മഴയുടെ അകമ്പടിയില്‍ പട്ടം എസ്യുടി ആശുപത്രിയില്‍നിന്നു വിഎസിന്റെ മരണവാര്‍ത്ത പുറത്തുവന്നപ്പോഴേക്കും ആശുപത്രി പരിസരം ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വിവരം പുറത്തുവന്നത്. അതോടെ ആശുപത്രിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു. ഉച്ചകഴിഞ്ഞ് 3.20ന് ആയിരുന്നു മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് വിഎസിന്റെ മരണം സ്ഥിരീകരിച്ചത്. എന്നാല്‍ നാലുമണിക്കു ശേഷമാണ് മരണവാര്‍ത്ത പുറത്തു വന്നത്. മൂന്നരയോടെ മാധ്യമപ്രവര്‍ത്തകരുടെ വലിയ സംഘം ആശുപത്രിയില്‍ തമ്പടിച്ചു. വിഎസിന്റെ മരണ വാര്‍ത്ത പുറത്തു വന്നപ്പോഴേക്കും മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിലുണ്ടായിരുന്നു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, ഡിജിപി രവാഡ ചന്ദ്രശേഖര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. വിഎസിന്റെ ആരോഗ്യനില മോശമാണെന്ന വാര്‍ത്ത പരന്നതോടെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു കൊല്ലത്തായിരുന്ന സിപിഎം ജനറല്‍ സെക്രട്ടറി…
Read More