കൊല്ലം: കൊല്ലം കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യാത്രക്കാരെയും ഓട്ടോറിക്ഷയും ഇടിച്ചു തെറിപ്പിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം.ബസ് കാത്ത് നിന്ന രണ്ടു യുവതികളാണ് മരിച്ചത്. പനവേലി സ്വദേശിനികളായ നേഴ്സ് സോണിയ (40), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. സോണിയ സംഭവ സ്ഥലത്ത് വെച്ചും ശ്രീക്കുട്ടി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിക്കുമാണ് മരണപ്പെട്ടത്. അപകടത്തിൽ ഒരാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ വിജയനെ തിരുവനതപുരം എസ് പി പോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാവിലെ ആറേമുക്കാലോടെയാണ് അപകടം. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന രണ്ട് യുവതികളെയും സ്റ്റാൻഡിൽ കിടന്ന ഓട്ടോറിക്ഷയും പിക്കപ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മരിച്ച സോണിയയും ശ്രീകുട്ടിയും പനവേലി സ്വദേശിനികളാണ്. അപകടം നടന്ന ശേഷം അരമണിക്കൂറോളം ആംബുലൻസ്…
Read MoreDay: August 7, 2025
കാമുകിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുവന്നു; പിന്നീട് കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി; പീഡിപ്പിച്ചവരിൽ 15 വയസുകാരനും
കാൺപുർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പതിനഞ്ചുകാരൻ ഉൾപ്പടെ രണ്ടു പേർ അറസ്റ്റിൽ. കാമുകൻ ഒളിവിൽ. ഉത്തർപ്രദേശിലെ കാൺപുർ മഹാരാജ്പുരിലാണ് സംഭവം നടന്നത്. ഒളിവിലുള്ള മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. ജൂലൈ 26ന് നടന്ന സംഭവം ഇരയായ പെൺകുട്ടി മഹാരാജ്പുർ പോലീസിനെ അറിയിക്കാൻ സമീപിച്ചതോടെയാണ് പുറത്തറിയുന്നത്. ഫത്തേപൂർ സ്വദേശിയായ മഹേഷ് (19) എന്ന കാമുകനോടൊപ്പമായിരുന്നു പെൺകുട്ടിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് പറഞ്ഞു. മഹേഷ് ചില സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന മഹാരാജ്പൂരിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.തുടർന്ന് ഇവരുടെ അടുത്തേക്ക് എത്തിയ ദിവ്യാൻഷു എന്ന ലക്കിയും (19), 15 വയസുള്ള ഇയാളുടെ സുഹൃത്തും ബ്ലാക്ക് മെയിൽ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ഇവരുടെ ചിത്രമെടുക്കുകയും പെൺകുട്ടിയോട് 7,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതോടെ പെൺകുട്ടിയെ…
Read Moreസിറാജിന് അർഹിച്ച പരിഗണന കിട്ടുന്നില്ല: സച്ചിന്
മുംബൈ: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് അണ്ടര്‍റേറ്റഡ് കളിക്കാരനാണെന്നു തുറന്നു പറഞ്ഞ് ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍. “അസാധ്യതാരമാണ് (സിറാജ്). അസാമാന്യ സമീപനം. അയാളുടെ ആറ്റിറ്റ്യൂഡ് എനിക്ക് ഇഷ്ടമാണ്. കാലില്‍ സ്പ്രിംഗ് വച്ചതുപോലാണ് അയാളുടെ പ്രകടനം. ഒരു പേസ് ബൗളര്‍ എന്ന നിലയില്‍ അയാളുടെ മുഖത്തും ബൗളിംഗിലുമുള്ള സ്ഥായിയും സ്ഥിരതയാര്‍ന്നതുമായ പ്രകടനം ഒരു ബാറ്ററും ഇഷ്ടപ്പെടില്ല. മത്സരം തീരുന്നതുവരെ ഒരേ ആറ്റിറ്റ്യൂഡിലാണ് അയാളുള്ളത്. അര്‍ഹിച്ച പരിഗണന അയാള്‍ക്കു ലഭിക്കുന്നില്ലെന്നതാണ് വാസ്തവം’’ – സച്ചിന് തെണ്ടുല്‍ക്കര്‍ പറഞ്ഞു. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയെ ജയിച്ചിപ്പത് മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്നു. ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ 1113 പന്തുകളാണ് സിറാജ് എറിഞ്ഞത്. 23 വിക്കറ്റുമായി പരമ്പരയില്‍ വിക്കറ്റ് വേട്ടയിലും സിറാജായിരുന്നു ഒന്നാമത്. അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ ആറ് റണ്‍സിനു ജയിച്ചപ്പോള്‍ പ്ലെയര്‍…
Read Moreആർപ്പോയ്…ഇർറോ… ഈ ഓണം നമ്മള് പൊരിക്കും; ഓണക്കാലത്ത് ഗിഫ്റ്റ് കാർഡും കിറ്റും
തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയാറാണ്. അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോയുടെ വില്പനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം. ഓണത്തോടനുബന്ധിച്ച് 1225 രൂപ വിലയുള്ള സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും ആണ് സപ്ലൈകോ…
Read Moreകുഞ്ഞുമായി കയറിയിറങ്ങാത്ത ആശുപത്രികളില്ല: അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞിൽ രാജ്യത്ത് ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി; അപൂർവം, ചരിത്രം
കൊച്ചി: അമ്മ പകുത്തുകൊടുത്ത കരൾ രണ്ടു വയസുകാരനിൽ തുന്നിച്ചേർക്കപ്പെടുമ്പോൾ മെഡിക്കൽരംഗത്ത് പുതിയൊരധ്യായത്തിന്റെ കൂട്ടിച്ചേർക്കൽ കൂടിയായിരുന്നു അത്. അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞിൽ രാജ്യത്ത് ആദ്യമായി നടത്തിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. ആലുവ രാജഗിരി ആശുപത്രിയിൽ നടന്ന കരൾ മാറ്റിവയ്ക്കൽ, ദാതാവിന്റെയും സ്വീകർത്താവിന്റെയും രക്തഗ്രൂപ്പിലെ പൊരുത്തമില്ലായ്മ മറികടന്നായിരുന്നെന്ന പ്രത്യേകതയുമുണ്ട്. ശരീരത്തിൽ മെഥൈൽമലോണിക് ആസിഡിന്റെ അളവ് വർധിച്ചു തലച്ചോറിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെയും ചലനശേഷിയെയും ബാധിക്കുന്ന മെഥൈൽമലോണിക് അസിഡീമിയ (എംഎംഎ) എന്ന അപൂർവ ജനിതകരോഗം ബാധിച്ച ന്യൂഡൽഹി ഓക്ല സ്വദേശിയായ ഉമറിന്റെ കരളാണു മാറ്റിവച്ചത്. ജനിച്ചു മൂന്നാം നാൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളായിരുന്നു കുഞ്ഞിന്. അമ്മ സാനിയ കുഞ്ഞുമായി പല ആശുപത്രികൾ കയറിയിറങ്ങി. ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നടത്തിയ പരിശോധനയിലാണു എംഎംഎ കണ്ടെത്തിയത്. കരളിൽ ആവശ്യമായ എൻസൈമുകൾ ഉത്പാദിപ്പിക്കാൻ കഴിയാത്ത രോഗാവസ്ഥയാണിത്. കരൾ മാറ്റിവയ്ക്കുക…
Read Moreപാഞ്ഞെത്തിയ കാട്ടുപന്നി അധ്യാപകന്റെ തുടയിൽ കൂത്തിവീഴ്ത്തി; 2 വയസുള്ള കുഞ്ഞ് കൈയിൽ നിന്നും തെറിച്ചുവീണു
മലപ്പുറം: കാട്ടുപന്നി ആക്രമണത്തിൽ അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. മൈലാടി ഗവ. യുപി സ്കൂളിന് സമീപം രാവിലെ 7.10 ഓടെയായിരുന്നു അപകടം. മൂത്ത കുട്ടിയെ മദ്രസയിൽ വിട്ടിട്ട് തിരികെ നടന്നു വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. മുനീറിന്റെ കാലിന്റെ തുടയ്ക്കാണ് പന്നി കുത്തിയത്. ഇതോടെ ഒക്കത്തുണ്ടായിരുന്ന കുഞ്ഞ് തെറിച്ചുവീണു. കാലിനു ഗുരുതര പരിക്കേറ്റ മുനീറിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreഅശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു പണം സമ്പാദിക്കുന്നു; ശ്വേതാ മേനോനെതിരെയുള്ള പരാതിയിൽ കേസെടുത്ത് പോലീസ്; പരാതിക്കാരൻ മാർട്ടിൻ മേനാച്ചേരി
കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരെ പോലീസ് കേസെടുത്തു. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശ പ്രകാരമാണ് സെൻട്രൽ പോലീസ് കേസെടുത്തത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അമ്മ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് ശ്വേതാ മേനോനെതിരെ പോലീസ് കേസെടുത്തത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് ശ്വേത പണം സമ്പാദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ശ്വേത മേനോൻ അഭിനയിച്ചിട്ടുള്ള സിനിമകളും പരസ്യചിത്രങ്ങളുമൊക്കെയാണ് ഇത്തരമൊരു ആരോപണത്തിന് അടിസ്ഥാനമായി പറയുന്നത്. അമ്മ തെരഞ്ഞെടുപ്പുമായി തന്റെ പരാതിക്ക് യാതൊരു ബന്ധവുമില്ലെന്ന് മാര്ട്ടിന് മെനാച്ചേരി പറഞ്ഞു. മാര്‍ച്ച് മൂന്നിനാണ് സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്നും മാര്ട്ടിന് വ്യക്തമാക്കി.
Read More