വാഷിംഗ്ടൺ ഡിസി: അർമേനിയയും അസർബൈജനും തമ്മിലുള്ള ശത്രുത അവസാനിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാനും അസർബൈജൻ പ്രസിഡന്റ് ഇൽഹാം അലിയേവും ട്രംപിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനകരാറിൽ ഒപ്പുവച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിൽ ഇരുവരും ട്രംപിന്റെ മുന്നിൽ ഹസ്തദാനം ചെയ്തു. നാഗോർണോ-കരാബാക് പ്രദേശത്തെച്ചൊല്ലി 35 വർഷമായി സംഘർഷത്തിലായിരുന്നു ഇരു രാജ്യങ്ങളും. മുസ്ലിം ഭൂരിപക്ഷ അസർബൈജാനിൽ അർമേനിയൻ ക്രൈസ്തവർക്കു ഭൂരിപക്ഷമുള്ള സ്ഥലമായിരുന്നിത്. 2023 സെപ്റ്റംബറിൽ നാഗോർണോ പ്രദേശം അസർബൈജാൻ പിടിച്ചെടുത്തതിനെത്തുടർന്ന് അർമേനിയൻ വംശജർക്ക് അർമേനിയയിലേക്കു പലായനം ചെയ്യേണ്ടിവന്നു. ഇനി ഏറ്റുമുട്ടില്ലെന്ന് അർമേനിയയും അസർബൈജാനും വാഗ്ദാനം ചെയ്തതായി ട്രംപ് പറഞ്ഞു. നയതന്ത്രബന്ധവും വാണിജ്യവും പുനസ്ഥാപിക്കും. യുദ്ധവും രക്തച്ചൊരിച്ചിലും മൂലം ഒട്ടേറെ വർഷങ്ങൾ നഷ്ടപ്പെട്ടുവെന്ന് അസർബൈജാൻ പ്രസിഡന്റ് പറഞ്ഞു. സമാധാനത്തിന്റെ നാഴികക്കല്ലാണ് കരാണെന്ന് അർമേനിയൻ പ്രധാനമന്ത്രി പറഞ്ഞു.
Read MoreDay: August 10, 2025
ഐഎസ്എൽ 2025-26 സീസൺ: സുപ്രീംകോടതി തീരുമാനിക്കട്ടെ…
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം ഡിവിഷന് ഫുട്ബോളായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പ്രതിസന്ധി അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ക്ലബ്ബുകള്‍. റിലൈന്‍സിന്റെ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) നിലവില്‍ ഐഎസ്എല്ലിന്റെ നടത്തിപ്പുകാര്‍. ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷനുമായുള്ള (എഐഎഫ്എഫ്) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കാത്തതാണ് 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നറിയാതെ ക്ലബ്ബുകള്‍ ഇരുട്ടിലാകാന്‍ കാരണം. അതുകൊണ്ടുതന്നെ ബംഗളൂരു എഫ്സി, ചെന്നൈയിന് എഫ്സി, ഒഡീഷ എഫ്സി തുടങ്ങിയ ക്ലബ്ബുകള്‍ കളിക്കാരുടെ സാലറി റദ്ദാക്കി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടക്കമുള്ള മറ്റു ക്ലബ്ബുകള്‍ പ്രീസീസണ് തയാറെടുപ്പുകള്‍ വേണ്ടെന്നും വച്ചു. ഇതിനിടെ ഏഴിന് എഐഎഫ്എഫ്, ഐഎസ്എല്‍ ക്ലബ് പ്രതിനിധികളുടെ യോഗം വിളിക്കുകയും സൂപ്പര്‍ കപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഐഎസ്എല്‍ സ്ലോട്ടില്‍, സെപ്റ്റംബര്‍-ഡിസംബറില്‍ സൂപ്പര്‍ കപ്പ് നടത്താമെന്നാണ് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ…
Read Moreശരീരവണ്ണത്തെ കുറിച്ച് ബോഡി ബിൽഡറായ കൂട്ടുകാരൻ കളിയാക്കി; പ്രകോപിതരായ സുഹൃത്തുക്കൾ 20-കാരനെ കൊലപ്പെടുത്തി സ്കൂള്‍ ശുചിമുറിയില്‍ തള്ളി; രണ്ട് യുവാക്കൾ അറസ്റ്റില്‍
ഗുരുഗ്രാം: ശരീര വണ്ണത്തെ കളിയാക്കിയ കൂട്ടുകാരനെ കൊലപ്പെടുത്തി സ്കൂള്‍ ശുചിമുറിയില്‍ തള്ളിയ സംഭവത്തില്‍ രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഗുരുഗ്രാമിലെ സ്കൂള്‍ ശുചിമുറിയില്‍ നിന്നാണ് 20കാരന്റെ മൃതദേഹം കണ്ടെത്തിയത്. കരണ്‍ എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച സ്കൂളിലെ അധ്യാപകന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെതോടെയാണ് കൊലപാതക വിവരം പുറത്ത് അറിഞ്ഞത്. കേസില്‍ കരണിന്റെ സുഹൃത്തുക്കളായ ആകാശ്, ശിവ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാന്‍ഡ് ചെയ്തു. ജൂലൈ രണ്ടിന് മൂന്ന് പേരും സ്കൂളിൽ വന്നിരുന്നു. സംസാരത്തിനിടയിൽ കരൺ ആകാശിനേയും ശിവ കുമാറിനേയും കളിയാക്കി സംസാരിച്ചു. ഇരുവരുടേയും ശരീര വണ്ണത്തെക്കുറിച്ച് പറഞ്ഞാണ് കരൺ കളിയാക്കിയത്. ബോഡി ബില്‍ഡർ കൂടിയാണ് കരണ്‍. കൂട്ടുകാരന്റെ പരിഹാസം സഹിക്കാതെ വന്നപ്പോൾ എതിർത്ത് സംസാരിച്ചു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. ആകാശും ശിവകുമാറും ചേര്‍ന്ന് കരണിനെ അടിച്ചു വീഴ്ത്തി. കൈയിലുണ്ടായിരുന്ന കത്രിക ഉപയോഗിച്ച് കുത്തി.…
Read Moreഷാര്‍ജയിലെ അതുല്യയുടെ മരണം: ഭര്‍ത്താവ് സതീഷ് അറസ്റ്റിൽ; പിടിയിലായത് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ
തിരുവനന്തപുരം: ഷാര്‍ജയിലെ അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സതീഷ് അറസ്റ്റിൽ. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കുടുംബാംഗങ്ങളുടെ പരാതിയിൽ ഇയാൾക്കെതിരേ കൊല്ലത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയിൽ നിന്ന് തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ സതീഷിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് വലിയതുറ പോലീസിന് കൈമാറി. അതുല്യയുടെ മരണത്തിൽ കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജൂലൈ 19നാണ് കൊല്ലം തേവലക്കര കോയിവിള സൗത്ത് സ്വദേശി അതുല്യയെ ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാർജയിലെ ഫോറൻസിക് റിപ്പോർട്ടിൽ അതുല്യയുടെ മരണത്തിൽ അസ്വഭാവികത ഇല്ല എന്നായിരുന്നു. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള കാര്യമായതുകൊണ്ട് ലോക്കൽ പോലീസിന്റെ അന്വേഷണത്തിന് ചില പരിമിതികൾ ഉണ്ട്. ഇതുകൊണ്ടാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Read Moreമെസി രാഷ്ട്രീയം! മെസിയുടെ സന്ദര്‍ശനത്തില്‍ കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റൈൻ അസോസിയേഷന്
ബുവാനോസ് ആരീസ്: കളിക്കളം വിട്ട് രാഷ്ട്രീയ യുദ്ധമായ ലയണല്‍ മെസിയുടെ കേരള സന്ദര്‍ശന വിവാദത്തില്‍, കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) പ്രതിനിധി രംഗത്ത്. അര്‍ജന്റൈൻ ഫുട്ബോള്‍ ടീമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരാണെന്ന വെളിപ്പെടുത്തലുമായി എഎഫ്എ കൊമേഷല് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സ് രംഗത്തെത്തി. 2022 ഫിഫ ഖത്തല്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്കു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേരള കായികമന്ത്രി വി. അബ്ദുറഹ്മാന് കൂടിക്കാഴ്ച നടത്തിയത് പീറ്റേഴ്സനുമായാണ്. ഒക്ടോബറില്‍ കേരളം സന്ദര്‍ശിക്കാന്‍ അര്‍ജന്റൈന്‍ അസോസിയേഷന് അനുമതി നല്‍കിയെന്ന തരത്തിലുള്ള വിവരങ്ങള്‍ പീറ്റേഴ്സന് തള്ളി. ഇതുമായി ബന്ധപ്പെട്ട കരാര്‍ പാലിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാണ് പീറ്റേഴ്സന്റെ ആരോപണം. അതേസമയം, കരാര്‍ ലംഘനം ഏതു തരത്തിലുള്ളതെന്നു വിശദമാക്കാന്‍ പീറ്റേഴ്സന് തയാറായില്ല. ഈ വര്‍ഷം ഒക്ടോബറില്‍…
Read Moreമുറിവിലും മുറിയാതെ വാപ്പിയോടുള്ള സ്നേഹം: ‘വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം’; നെഞ്ചിൽത്തട്ടി മർദനമേറ്റ നാലാം ക്ലാസുകാരിയുടെ വാക്കുകൾ
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ പിതാവും രണ്ടാനമ്മയും ചേർന്ന് ക്രൂരമായി മർദിച്ച നാലാം വിദ്യാർഥിനിക്ക് സാന്ത്വനവുമായി മന്ത്രി കെ. ശിവൻകുട്ടി വീട്ടിലെത്തി. താമരക്കുളത്തുള്ള ബന്ധുവീട്ടിലെത്തിയാണ് മന്ത്രി കുട്ടിയെ ആശ്വസിപ്പിച്ചത്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി ചോക്ലേറ്റ് നൽകി സ്നേഹത്തോടെ കുട്ടിയെ ആശ്ലേഷിച്ചു. “വാപ്പിക്ക് ഒരു ചെറിയ തെറ്റ് പറ്റിപ്പോയതാണ്, വാപ്പിയോട് ക്ഷമിക്കണം” എന്ന് ആ കുഞ്ഞ് നിഷ്കളങ്കമായി പറയുമ്പോൾ, സ്നേഹമെന്ന വികാരം എത്രത്തോളം ശക്തമാണെന്ന് തിരിച്ചറിഞ്ഞതായി മന്ത്രി പിന്നീട് പ്രതികരിച്ചു. പ്രയാസകരമായ ഈ സാഹചര്യത്തിൽ അവൾക്ക് താങ്ങും തണലുമായി ഞങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു. കുട്ടിയുടെ വേദന നിറഞ്ഞ സംഭവങ്ങൾ കേട്ട ശേഷം എന്താവാനാണ് ഇഷ്ടമെന്ന് മന്ത്രി ചോദിച്ചപ്പോൾ ഐഎഎസുകാരിയാകണമെന്നും കഥകളും കവിതയും എഴുതാറുണ്ടെന്നും പെൺകുട്ടി പറഞ്ഞു. എല്ലാ വിവിധ പിന്തുണയും നൽകി തിരികെ പോകാനിറങ്ങിയ മന്ത്രിയുടെ കൈകളിൽ മുറുകെ പിടിച്ച് കുഞ്ഞ് തേങ്ങുന്നുണ്ടായിരുന്നു. എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ…
Read Moreസെലിബ്രിറ്റികളെ ചൊല്ലി തർക്കം: യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ഫോട്ടോ മോർഫ് ചെയ്തു പ്രചരിപ്പിച്ചു; മുംബൈ സ്വദേശി പിടിയിൽ
കാസർഗോഡ്: സെലിബ്രിറ്റി ആരാധകർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് വിരോധം തോന്നിയ യുവാവിന്റെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീലചിത്രമാക്കി സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. മുംബൈ സ്വദേശിയായ യുവാവ് കാസർഗോഡ് സൈബർ പോലീസിന്റെ പിടിയിലായി. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും നിര്‍മിച്ച വ്യാജ അക്കൗണ്ടുകൾ വഴി അശ്ലീലചിത്രം പ്രചരിപ്പിച്ച അംജദ് ഇസ്ലാമിനെ (19) യാണ് പോലീസ് മുംബൈയിലെത്തി പിടികൂടിയത്. ജൂലൈ 17 ന് കാസർഗോഡ് സൈബർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്ന് പോക്സോ, ഐടി ആക്ടുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
Read More