കോട്ടയം: കൊക്കോ കൃഷി ചെയ്ത കര്‍ഷകര്‍ വില്പന നടത്താനാകാതെ ബുദ്ധിമുട്ടുന്നു.വിപണിയില്‍നിന്നു കൊക്കോക്കുരു നേരിട്ടു സംഭരിച്ചുകൊണ്ടിരുന്ന കാംകോയും കാഡ്ബറീസും ഇപ്പോള്‍ സംഭരണം നിര്‍ത്തിവച്ചിരിക്കുകയാണ്. നാട്ടിന്‍പുറങ്ങളിലെ മലഞ്ചരക്കു കടകളും കര്‍ഷകരില്‍നിന്നു കുരു വാങ്ങുന്നില്ല. തുടര്‍ച്ചയായ മഴമൂലം ഡയറുകളിലാണ് കര്‍ഷകര്‍ കുരു ഉണങ്ങുന്നത്. അന്താരാഷ്ട്ര വിപണിയില്‍ കൊക്കോക്കുരുവിന് 600 രൂപയ്ക്കു മുകളിലാണ് വില. പച്ച കൊക്കോ സംഭരിക്കുന്ന ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇത്തരത്തില്‍ വില്പന നടത്തുന്നത് കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കുന്നത്. പച്ചക്കുരുവിന് 80 രൂപയില്‍ താഴെ മാത്രമാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. ഉണങ്ങിയതിന് 360 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് കൊക്കോയ്ക്ക് വില വര്‍ധിക്കാന്‍ തുടങ്ങിയത്. 700 രൂപയ്ക്കു മുകളില്‍ വരെ വില ഉയര്‍ന്നിരുന്നു. ഇതോടെ ജില്ലയില്‍ മാത്രം 5,000 ഏക്കറിനു മുകളില്‍ പുതുതായി കൊക്കോ കൃഷി ആരംഭിച്ചിട്ടുണ്ട്. ഉയര്‍ന്ന വില കൊടുത്തു തൈകള്‍ വാങ്ങി കൃഷി…
Read MoreDay: August 18, 2025
ഓണസദ്യ വേണോ..? കുടുംബശ്രീ വീട്ടിലെത്തിക്കും; 17 വിഭവങ്ങള്‍ അടങ്ങുന്ന സദ്യവേണമെങ്കിൽ മൂന്ന് ദിവസം മുമ്പ് ബുക്ക് ചെയ്യണം
കോട്ടയം: ഇക്കൊല്ലം ഓണസദ്യ കുടുംബശ്രീ വീടുകളിലെത്തിച്ചുതരും.തൂശനില, കുത്തരിച്ചോറ്, അവിയല്‍, സാമ്പാര്‍, കാളന്, തോരന്‍, അച്ചാറുകള്‍, പച്ചടി, കിച്ചടി, ഉപ്പേരി, പപ്പടം, പായസം എന്നിങ്ങനെ 17 വിഭവങ്ങള്‍ ഉത്രാടത്തലേന്നുവരെ വീട്ടിലെത്തിക്കും. ജില്ലയില്‍ എവിടെനിന്ന് വേണമെങ്കിലും ഓണസദ്യ ഓര്‍ഡര്‍ ചെയ്യാം. ഇതിനായി കുടുംബശ്രീ 11 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം എംഇസി (മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്) ഗ്രൂപ്പുകളുടെ മേല്‍നോട്ടത്തിലാണ്. ഈ മാസം 20 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. ഓര്‍ഡറുകള്‍ നല്‍കുന്നതിന് മൂന്നുദിവസം മുന്‍പ് ബുക്ക് ചെയ്യണം. കുടുംബശ്രീയുടെ കഫേ യൂണിറ്റുകള്‍ വഴിയാണ് സദ്യകള്‍ എത്തിച്ചുനല്‍കുന്നത്. കുറഞ്ഞത് അഞ്ച് ഊണെങ്കിലും ബുക്ക് ചെയ്താലേ ഈ സേവനം ലഭിക്കൂ. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് വിഭവങ്ങള്‍ തെരഞ്ഞെടുക്കാനും അവസരമുണ്ട്. ഇതിനനുസരിച്ച് നിരക്കില്‍ വ്യത്യാസം വരും. 26 കൂട്ടം വിഭവങ്ങളുമായി കുറവിലങ്ങാട് കുടുംബശ്രീ പ്രീമിയം കഫെ പ്രത്യേകം ഓണസദ്യ…
Read Moreപുന്നമടക്കായയിലെ കളിവള്ളങ്ങളെ കുതിപ്പിക്കാൻ പനച്ചിക്കാട്ടെ പാറക്കുളം വേമ്പനാട് തുഴപ്പുര തിരക്കോട് തിരക്കിൽ
ചിങ്ങവനം: ഓളപ്പരപ്പില്‍ കരിനാഗങ്ങളെപ്പോലെ ചുണ്ടനും വെപ്പും ഇരുട്ടുകുത്തിയും പള്ളിയോടങ്ങളുമൊക്കെ പറന്നുവരുന്ന വിസ്മയത്തിനു പിന്നില്‍ ചിങ്ങവനത്തെ ഒരു നിര തൊഴിലാളികളുടെ അധ്വാനമുണ്ട്. വള്ളങ്ങള്‍ക്ക് കുതിക്കാന്‍ കരുത്തായി മാറുന്ന തുഴകളേറെയും പണിതൊരുക്കുന്നത് ഇവിടത്തെ പണിശാലയിലാണ്. പനച്ചിക്കാട്, പാറക്കുളത്ത് മ്ലാംതടത്തില്‍ ബിനുവിന്റെ വേമ്പനാട് തുഴനിര്മാണ ശാലയില്‍ വള്ളംകളികള്‍ക്ക് മുന്നോടിയായി തൊഴിലാളികള്‍ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള പണിയിലാണ്. വീശിത്തുഴയുന്ന വിവിധ തരം തുഴകള്‍ പണിതൊരുക്കുക ക്ലേശകരമായ അധ്വാനമാണ്. മൂപ്പെത്തിയ ചൂണ്ടപ്പന വെട്ടിക്കീറി ചെത്തി രാകി മിനുക്കി വേണം പരുവപ്പെടുത്താന്‍. കേരളത്തിലെ ഒട്ടുമുക്കാലും പേരെടുത്ത വള്ളങ്ങള്‍ക്കും പാറക്കുളത്തെ വേമ്പനാടില്നിന്നാണ് തുഴ കൊടുക്കുന്നതെന്ന് ഉടമ ബിനു പറയുന്നു.മൂപ്പെത്തിയ പന കിട്ടാനില്ലെന്നത് ഇക്കാലത്ത് വലിയ പരിമിതിയാണ്. കയറ്റിറക്ക് കൂലി വര്‍ധന, വെട്ടുകൂലി വർധന ഇവയെല്ലാം സാരമായി ബാധിക്കുന്നുണ്ട്. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നു മാത്രമേ പരുവമൊത്ത പന ലഭിക്കുകയുള്ളൂ. 500 രൂപ മുതല്‍ മുകളിലേക്കാണ് വില. തോട്ടങ്ങളിലും ഉള്പ്രദേശങ്ങളിലുംനിന്ന്…
Read Moreബിരിയാണി കഴിക്കാൻ ഒരു കുട്ടിക്ക് സര്‍ക്കാര്‍ വിഹിതം 5 രൂപ; ഒരു മുട്ടയ്ക്ക് 7 രൂപയും ഒരു കിലോ ബിരിയാണി അരിക്ക് 120 രൂപയും; ഇങ്ങനെയെങ്കിൽ ഒരു കുട്ടിക്കും ബിരിയാണി നല്‍കാനാവില്ലെന്ന് അധ്യാപകർ
കോട്ടയം: അങ്കണവാടി കുട്ടികള്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നല്കിയ ബിരിയാണി ഉറപ്പ് നടപ്പായില്ല. പ്രവേശനോത്സവ ദിവസം ചില അങ്കണവാടികളില്‍ മുട്ട ബിരിയാണി വിളമ്പിയതല്ലാതെ ബിരിയാണിച്ചെമ്പു പോലും വാങ്ങാനായിട്ടില്ല.ഒരു കുട്ടിക്ക് അഞ്ചു രൂപയാണ് ഭക്ഷണത്തിന് സര്‍ക്കാര്‍ വിഹിതം. ഒരു മുട്ടയ്ക്ക് ഏഴു രൂപയും ഒരു കിലോ ബിരിയാണി അരിക്ക് 120 രൂപയുമുള്ളപ്പോള്‍ ഒരു കുട്ടിക്കും ബിരിയാണി നല്‍കാനാവില്ല. അധിക ഫണ്ട് ലഭിക്കാതെ ആയയുടെയും അധ്യാപികയുടെയും വേതനത്തില്‍നിന്ന് ബിരിയാണി നല്‍കുക അസാധ്യം. മാത്രവുമല്ല ഏറെ ആയമാര്‍ക്കും ബിരിയാണി പാചകം വശവുമില്ല. മുട്ട ബിരിയാണി, പുലാവ് ഉള്‍പ്പെടെയാണ് മെനു പരിഷ്കരിച്ചിരുന്നത്. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ച് പോഷക മാനദണ്ഡ പ്രകാരം ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്കരിച്ചത്. ഇതു കൂടാതെ പാലും മുട്ടയും മുളപ്പിച്ച പയറും ന്യൂട്രിലഡുവും ഒക്കെ മെനുവിലുട്ടുണ്ട്. മെനുവിനെക്കുറിച്ചും ഉള്‍പ്പെടുത്തേണ്ട പോഷക മൂല്യത്തെക്കുറിച്ചുമൊക്കെ ജീവനക്കാര്‍ക്ക് ബോധവത്കരണം…
Read Moreസുരേഷ് ഗോപിയുടെ വാനരപ്രയോഗം കണ്ണാടിനോക്കി; വായ തുറന്നത് തൃശൂരിലെ ജനങ്ങളെ അപമാനിക്കാൻ; ക്രമക്കേട് നടത്തി തൃശൂരെടുത്ത കേന്ദ്ര മന്ത്രിക്ക് മറുപടിയുമായി ജോസഫ് ടാജറ്റ്
തൃശൂർ: വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിനെതിരേ സുരേഷ് ഗോപി തൃശൂരിൽ നടത്തിയ വാനരപരാമർശം കണ്ണാടിയിൽ നോക്കി നടത്തിയതാണെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. “ഇത്രനാൾ അദ്ദേഹം വായതുറന്നില്ല. തുറന്നതു തൃശൂരിലെ ജനങ്ങളെ അപമാനിക്കാനാണ്. അദ്ദേഹം നടത്തിയ ക്രമക്കേട് കണ്ടെത്തിയതിലെ ജാള്യതകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്. അത് സുരേഷ് ഗോപിയുടെ സംസ്കാരമാണ്. ഞങ്ങളുയർത്തിയത് അദ്ദേഹവും ബിജെപിയും വോട്ടർപട്ടികയിൽ നടത്തിയ ക്രമക്കേടിനെക്കുറിച്ചാണ്. തൃശൂരിലെ എംപിയെന്ന നിലയിൽ മറുപടി പറയാൻ ബാധ്യതയുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനെയും സുപ്രീംകോടതിയെയും പറഞ്ഞ് ഒഴിവാകുന്നത് ക്രമക്കേട് ശരിവയ്ക്കുന്നതിനു തുല്യമാണ്’’-ഡിസിസി പ്രസിഡന്റ് പറഞ്ഞു.
Read More‘വാനരന്മാർ കോടതിയിൽ പോകണം’…അക്കരയായാലും ഇക്കരയായാലും അവിടെപ്പോയി ചോദിക്കാൻ പറ;ഞാൻ മന്ത്രിയാണ്, മൗനം വെടിഞ്ഞ് സുരേഷ് ഗോപി
തൃശൂർ: ചില വാനരൻമാർ ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ടെന്നും അവരോടു കോടതിയിൽ പോകാൻ പറയണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരിലെ വോട്ട് ക്രമക്കേടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. “ഇവിടെനിന്നു കുറച്ചു വാനരൻമാർ ഇറങ്ങിയിട്ടുണ്ടല്ലോ, ഉന്നയിക്കലുമായി. അവരോടു കോടതിയിൽ പോകാൻ പറ. അക്കരയായാലും ഇക്കരയായാലും അവിടെപ്പോയി ചോദിക്കാൻ പറ. ഉന്നയിച്ച വിഷയങ്ങൾക്കെല്ലാം മുഖ്യ തെരഞ്ഞെടുപ്പുകമ്മീഷണർ മറുപടി പറയും. അല്ലെങ്കിൽ സുപ്രീംകോടതിയിൽ പറയും. അപ്പോൾ അവിടെപ്പോയി പറയാൻ പറ. ഞാൻ മന്ത്രിയാണ്. ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചിട്ടുണ്ട്”- സുരേഷ് ഗോപി പറഞ്ഞു. ശക്തൻ തന്പുരാന്റെ പ്രതിമയിൽ മാലയിട്ടശേഷം പ്രതികരിക്കുന്പോഴാണ് കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയടക്കമുള്ളവരുടെ പേരെടുത്തുപറയാതെയുള്ള പരിഹാസം. ശക്തൻ തന്പുരാന്റെ ആത്മാവ് ഉൾക്കൊണ്ടു പ്രവർത്തിക്കും. ശക്തൻ തന്പുരാൻ ശക്തനായ ഭരണാധികാരിയായിരുന്നു. ആ ശക്തനെ തിരിച്ചുപിടിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് എന്നിവയോടു രണ്ടാഴ്ചയായി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല.…
Read More