കോട്ടയം: നഗരമധ്യത്തില്‍ വിവിധ സ്ഥലങ്ങളിലായി ഏഴു പേരെ തെരുവുനായ ആക്രമിച്ചു. നായയുടെ ആക്രമണത്തില്‍ കടിയേറ്റ മുന്‍ നഗരസഭാ ചെയര്മാന് പി.ജെ. വര്‍ഗീസ് ഉള്‍പ്പടെ നാലു പേര് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കെകെ റോഡ് മുതല്‍ കെഎസ്ആര്‍ടിസി വരെയുള്ള റോഡില്‍ നിരവധി ആള്‍ക്കാരെ നായ ആക്രമിച്ചു. കോട്ടയം നഗരസഭാ മുന്‍ ചെയര്മാന് പി.ജെ. വര്‍ഗീസ്, സാജന് കെ. ജേക്കബ്, ബി. വര്‍ഗീസ്, വിജെ ഫുട്വെയര് ജീവനക്കാരന് ഷാനവാസ് എന്നിവര്‍ക്കാണു കടിയേറ്റത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. പേവിഷബാധയെന്നു സംശയം കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാന്‍ഡിനു സമീപത്തു രണ്ടു പേരെ കടിച്ചു. ഇവിടെനിന്ന് ഓടിയ നായ മാര്‍ക്കറ്റിനുള്ളില്‍ എത്തി ഇവിടെയും ആളുകളെ കടിക്കുകയായിരുന്നു. തുടര്‍ന്ന് തിരികെ കെഎസ്ആര്‍ടിസി ഭാഗത്തെത്തിയ നായ ആളുകളെ ആക്രമിക്കാന്‍ ഒരുങ്ങിയതോടെ നാടുകാര് ചേര്‍ന്നു പ്രതിരോധിച്ചു. എംജി…
Read MoreDay: August 21, 2025
‘ലോകത്തെ എല്ലാ വിഷയങ്ങളിലും ധാർമിക പ്രസംഗം നടത്തുന്ന വി. ഡി സതീശൻ സ്വന്തം മകളുടെ പ്രായമുള്ള ഒരു പെൺകുട്ടിയുടെ പരാതി മുക്കി വേട്ടക്കാരനെ സംരക്ഷിച്ചതിന് മറുപടി പറയണം’: വി. കെ സനോജ്
കണ്ണൂർ: യുവരാഷ്ട്രീയ നേതാവിനെതിരായ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ സനോജ്. നടിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജ് ഉയർത്തിയ ആരോപണം ഗൗരവതരമാണ്. പരാതി ഉന്നയിച്ച പെണ്‍കുട്ടിക്കെതിരേ സൈബര്‍ ആക്രമണം നടക്കുന്നു. സൈബറിടത്തിൽ ആക്രമിച്ച് വായടപ്പിക്കാനാണ് പുതിയ നീക്കമെന്നും സനോജ് പറഞ്ഞു. തനിക്ക് ഉണ്ടായ മോശം അനുഭവം പിതൃതുല്യനായി കാണുന്ന വി. ഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നും അതിന് ശേഷം വേട്ടക്കാരന് എംഎൽഎ പദവി ഉൾപ്പെടെ വമ്പിച്ച അധികാരങ്ങൾ നല്കപ്പെട്ടു എന്നുമാണ് പെൺകുട്ടി പറഞ്ഞതെന്ന് സനോജ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് സനോജിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… നടിയും മാധ്യമ പ്രവർത്തകയും ആയ റിനി ആൻ ജോർജ് ഉയർത്തിയ ആരോപണം ഗൗരവതരമാണ്. യുവ എംൽഎ തന്നോട് ഉൾപ്പെടെ നിരവധി പെൺകുട്ടികളോട് അതിക്രമം കാട്ടിയെന്നും ക്രിമിനൽ ബുദ്ധിയോടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്നും…
Read Moreഅപ്പോ കുഴപ്പമായോ..! ആരോപണം ഉച്ചസ്ഥായിയിൽ നിൽക്കെ ഹൈക്കമാൻഡ് ഇടപെട്ടു; രാഹുൽ മാങ്കൂട്ടത്തിലിന്റെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം തെറിച്ചേക്കും
ന്യൂഡൽഹി: കടുത്ത ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റും. അദ്ദേഹത്തിൽനിന്ന് രാജി വാങ്ങാൻ ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിനു നിർദേശം നല്കി. അതേസമയം, രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരും. എംഎൽഎക്കെതിരായി ആരോപണത്തിൽ എഐസിസി വിവരങ്ങൾ തേടിയിരുന്നു. നേതൃത്വത്തിന് കിട്ടിയ പരാതികൾ അന്വേഷിച്ച് നടപടിയെടുക്കാൻ ദീപദാസ് മുൻഷി കെപിസിസി നേതൃത്വത്തിന് കൈമാറുകയും ചെയ്തു. ആരോപണങ്ങൾ പുറത്ത് വരും മുൻപേ രാഹുലിനെതിരെ എഐസിസിക്ക് പരാതികൾ കിട്ടിയിരുന്നതായാണ് വിവരം. പുതിയ സംഭവവികാസങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്.
Read Moreരാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി; ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്; ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെയെന്ന് ഹണി
തിരുവന്തപുരം: എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ആരോപണവുമായി എഴുത്തുകാരി ഹണി ഭാസ്കര്‍. രാഹുല്‍ തന്നോട് സാമൂഹിക മാധ്യമങ്ങളില്‍ ചാറ്റ് ചെയ്ത ശേഷം തന്നേക്കുറിച്ച് മറ്റാളുകളോട് മോശമായി പറഞ്ഞുവെന്നാണ് ഹണി ഭാസ്കര്‍ ആരോപിക്കുന്നത്. രാഹുലിന്റെ കൂട്ടത്തില്‍ ഉള്ളവര്‍ തന്നെയാണ് തന്നെ മോശമായി ചിത്രീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത് എന്നും ഹണി ഭാസ്കര്‍ പറയുന്നു. രാഹുലിന്റെ ഇരകളില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടെന്നും ഹണി ഭാസ്കര്‍ ആരോപിച്ചു. രാഹുൽ ഇരയാക്കിയ ഒരുപാടു പേരെ അറിയാം. രാഹുലിനെതിരെ നിയമനടപടിയെ കുറിച്ച് ആലോചിട്ടില്ല. ധൈര്യമുണ്ടെങ്കിൽ രാഹുൽ മാനനഷ്ടക്കേസ് നൽകട്ടെ. നേരിടാൻ ഞാന്‍ തയാറാണ്. പലരും രാഹുലിന് എതിരെ ഷാഫി പറമ്പിലിന് പരാതി നൽകിയിട്ടുണ്ടെന്നും ഹണി മാധ്യമങ്ങളോട് പറഞ്ഞു.
Read More