തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ജാസ്മിന് ജാഫറിനെതിരെ പരാതി. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്നാണ് ഗുരുവായൂര്‍ ദേവസ്വം പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മുന്‍ബിഗ്ബോസ് റിയാലിറ്റി ഷോ താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ യുവതി ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പാണ് വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലക്ക് ക്ഷേത്രക്കുളത്തില്‍ വിഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ആണ് പരാതി നല്‍കിയത്. പരാതി ലഭിച്ചതായും കോടതിയില്‍ സ്റ്റേറ്റ്മെന്റ് നല്‍കിയെന്നും കോടതി നിര്‍ദേശിച്ചാല്‍ കേസെടുക്കുമെന്നും ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പറഞ്ഞു.
Read MoreDay: August 23, 2025
സ്ഥാപന ഉടമയുടെ കണ്ണില്ലാ ക്രൂരത: അനുവാദമില്ലാതെ ബിയർ എടുത്തുകുടിച്ചു; ആദിവാസി യുവാവിനെ ആറു ദിവസം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു
കൊല്ലങ്കോട്: മുതലമടയിലെ സ്വകാര്യ ഫാമിൽ ആദിവാസി മധ്യവയസ്കനെ തടവിലാക്കി സ്ഥാപന ഉടമയുടെ ക്രൂരത. ആറുദിവസത്തോളം മുറിയിൽ പൂട്ടിയിട്ടു മർദിച്ചു. മുതലമട ഊരുകുളം സ്വകാര്യ ഫാം സ്റ്റേയിൽ പൂട്ടിയിട്ട നിലയിലായിരുന്ന മൂച്ചൻകുണ്ട് ചന്പക്കുളിയിൽ കറുപ്പന്റെ മകൻ വെള്ളയ്യനെ (55) ജനപ്രതിനിധികളും നാട്ടുകാരും പോലീസും എത്തിയാണ് മോചിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു സ്ഥാപന ഉടമ മുതലമട ഊരുകുളം പ്രഭുവിനെതിരേ കൊല്ലങ്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജനരോഷം ഭയന്ന് പ്രതി ഒളിവിലാണ്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെള്ളയ്യന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി പോലീസ് അറിയിച്ചു. അനുവാദമില്ലാതെ ബിയർ എടുത്തുകുടിച്ചതിനാണു മുറിയിൽ പൂട്ടിയിട്ടു മർദിച്ചതെന്നു വെള്ളയ്യൻ പോലീസിനോടു പറഞ്ഞു. ആദിവാസി സംരക്ഷണസമിതി ഭാരവാഹികളായ മാരിയപ്പൻ നീളിപ്പാറ, ശിവരാജ്, മുതലമട ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റ് പി. കല്പനാദേവി, മുൻ വൈസ് പ്രസിഡന്റ് എം. താജുദീൻ എന്നിവരടക്കം അമ്പതോളം പ്രദേശവാസികളും കൊല്ലങ്കോട് പോലീസും ചേർന്നാണ് വെള്ളയ്യനെ രക്ഷപ്പെടുത്തിയത്.…
Read Moreഅയൽവാസികളായ യുവാക്കൾക്കൊപ്പം ക്ഷേത്രത്തിൽപോയി; കാർ യാത്രക്കിടെ യുവതിയെ ക്രൂരമായി പീഡിപ്പിച്ച് സുഹൃത്തുക്കൾ; രക്ഷകരായി ചെക്ക് പോസ്റ്റിലെ പോലീസുകാർ
അഗര്‍ത്തല: ഓടുന്ന കാറിനുളളില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അയല്‍വാസികളായ രണ്ടു യുവാക്കൾ അറസ്റ്റില്‍. മിഥുന് ദേബ്നാഥ്, ബൗവര്‍ ദേബര്‍മ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം ത്രിപുര ഗോമതി ജില്ലയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോമതി ജില്ലയിലെ ഉദയ്പുര്‍ പട്ടണത്തിലെ ത്രിപുരേശ്വരി ക്ഷേത്രത്തില്‍ യുവതിക്കൊപ്പം തൊഴാന്‍ പോയതായാണ് മിഥുനും ബൗവറും. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് കാറില്‍ യുവതിയുമായി പ്രതികള്‍ ഉദയ്പുര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രതിരിച്ചു. ഈ യാത്രയിലാണ് കാറിനുള്ളില്‍വച്ച് യുവതിയെ ഇരുവരും ബലാത്സംഗം ചെയ്തത്. ഇതിനുശേഷം മടങ്ങുംവഴി കാര്‍ ഒരു പോലീസ് ചെക്ക്പോസ്റ്റില്‍ നിര്‍ത്തിയപ്പോൾ നടന്ന സംഭവം യുവതി പോലീസിനോട് വിശദീകരിച്ചു. തുടര്‍ന്ന് ചോദ്യംചെയ്യലിനായി മിഥുനെയും ബൗവറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച യുവതിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മിഥുനും ബൗവറിനുമെതിരെ പോലീസ് കേസെടുത്തത്.
Read Moreഅയല്‍വാസികളോടൊപ്പം ക്ഷേത്രത്തിൽ തൊഴാൻ പോയി: മടങ്ങുന്ന വഴി കാറിനുള്ളില്‍വച്ച് പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റില്‍
അഗര്‍ത്തല: ഓടുന്ന കാറിനുളളില്‍ യുവതിയെ ബലാത്സംഗം ചെയ്തു. അയല്‍വാസികളായ രണ്ടു യുവാക്കൾ അറസ്റ്റില്‍. മിഥുന് ദേബ്നാഥ്, ബൗവര്‍ ദേബര്‍മ എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം ത്രിപുര ഗോമതി ജില്ലയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഗോമതി ജില്ലയിലെ ഉദയ്പുര്‍ പട്ടണത്തിലെ ത്രിപുരേശ്വരി ക്ഷേത്രത്തില്‍ യുവതിക്കൊപ്പം തൊഴാന്‍ പോയതായാണ് മിഥുനും ബൗവറും. ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ് കാറില്‍ യുവതിയുമായി പ്രതികള്‍ ഉദയ്പുര്‍ റെയില്‍വെ സ്റ്റേഷനിലേക്ക് യാത്രതിരിച്ചു. ഈ യാത്രയിലാണ് കാറിനുള്ളില്‍വച്ച് യുവതിയെ ഇരുവരും ബലാത്സംഗം ചെയ്തത്. ഇതിനുശേഷം മടങ്ങുംവഴി കാര്‍ ഒരു പോലീസ് ചെക്ക്പോസ്റ്റില്‍ നിര്‍ത്തിയപ്പോൾ നടന്ന സംഭവം യുവതി പോലീസിനോട് വിശദീകരിച്ചു. തുടര്‍ന്ന് ചോദ്യംചെയ്യലിനായി മിഥുനെയും ബൗവറിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വെള്ളിയാഴ്ച യുവതിയുടെ കുടുംബം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മിഥുനും ബൗവറിനുമെതിരെ പോലീസ് കേസെടുത്തത്.
Read Moreഒരു രാത്രി മുഴുവൻ രണ്ടാം ക്ലാസുകാരി സ്കൂളിനുള്ളിൽ കുടുങ്ങി; ഇരുന്പ് ഗേറ്റിലൂടെ രക്ഷപെടാൻ നോക്കിയപ്പോൾ ഗ്രില്ലിനിടയിൽ തല കുടുങ്ങി; ഒഡീഷയിൽ പ്രതിഷേധം
ഭുവനേശ്വർ: ഒരു രാത്രി മുഴുവൻ സ്കൂളിനുള്ളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി കുടുങ്ങിക്കിടന്നു. ഒഡീഷയിലെ കേന്ദുഝർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. പിറ്റേന്ന് രാവിലെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സ്കൂൾവിട്ട് മറ്റ് കുട്ടികൾ പോയശേഷവും രണ്ടാംക്ലാസുകാരി സ്കൂളിനകത്ത്തന്നെ ഉണ്ടായിരുന്നു. ഇതറിയാതെ ഗേറ്റ്കീപ്പർ പ്രധാന ഗേറ്റ് പുറത്ത് നിന്ന് പൂട്ടി. വീട്ടിലെത്തേണ്ട സമയം ആയിട്ടും കുട്ടിയെ കാണാഞ്ഞ് വീട്ടുകാർ എല്ലാ സ്ഥലത്തും തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താൻ സാധിക്കാഞ്ഞതോടെ ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു. രാത്രി മുഴുവൻ നാട്ടുകാരുൾപ്പെടെ കുട്ടിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്കൂളിനുള്ളിൽ കുടുങ്ങിയ കുട്ടി ജനലിന്റെ ഇരുമ്പ് ഗ്രില്ലുകൾക്കിടയിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ കുട്ടിയുടെ തല ഗ്രില്ലിനിടയിൽ കുടുങ്ങി. പിറ്റേന്ന് രാവിലെ കുട്ടിയെ ജനലിൽ കുടുങ്ങിയ നിലയിൽ നാട്ടുകാരാണ് കണ്ടെത്തിയത്. ഉടൻ…
Read Moreമെസിപ്പട കേരളത്തിലേക്ക് ; നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും
തിരുവനന്തപുരം: അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാൻ ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീനയുടെ ഫുട്ബോള്‍ ടീം നവംബറിൽ കേരളത്തിലെത്തും. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. നവംബർ 10നും 18നും ഇടയിലായിരിക്കും ടീം കേരളത്തിൽ സൗഹൃദമത്സരം കളിക്കുക. മന്ത്രി വി.അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീനഫുട്ബോൾ ടീം അറിയിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കോൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ മെസി കളിച്ചിരുന്നു.
Read More