മുംബൈ: ബോളിവുഡ് നടൻ ആശിഷ് വാറംഗ് (55) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മഞ്ഞപ്പിത്തം ബാധിച്ച് ഡിസംബർ മുതൽ ചികിത്സയിലായിരുന്നു. ബോളിവുഡിലും മറാത്തി സിനിമകളിലും ഒട്ടേറെ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. അക്ഷയകുമാറിനൊപ്പം സൂര്യവംശിയിലും അജയ് ദേവഗണിനൊപ്പം ദൃശ്യത്തിലും മികച്ച പ്രകടനം കാഴ്ചവച്ച ആശിഷ് വാറംഗ് ധരംവീർ, സിർകുർ, സിമ്മാബ, മർദാനി, ദി ഫാമിലി മാൻ തുടങ്ങിയ ചിത്രങ്ങളിലും തിളങ്ങിയിരുന്നു. ഭാര്യയും മകനുമൊപ്പമാണ് കഴിഞ്ഞിരുന്നത്.
Read MoreDay: September 7, 2025
നെഞ്ചിനകത്ത് ഇച്ചാക്കാ… ‘മമ്മൂട്ടി ഷർട്ട്’ അണിഞ്ഞ് മോഹന്‍ലാല്‍; മമ്മൂക്കയ്ക്ക് ഇതിലും വലിയ സമ്മാനം കിട്ടാനില്ലന്ന് ആരാധകർ
ഇന്ന് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ. മോഹൻലാൽ നൽകിയ ഒരു സ്പെഷ്യൽ സമ്മാനത്തെകുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. മോഹൻലാൽ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത് മമ്മൂട്ടിക്കുള്ള പിറന്നാള്‍ സമ്മാനവുമായാണ്. മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷര്‍ട്ട് ധരിച്ചു കൊണ്ടാണ് ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുന്നത്. അദ്ദേഹത്തിന് നൽകാവുന്ന ഏറ്റവും മികച്ച സമ്മാനമാണെന്നാണ് ആരാധകർ അഭിപ്രായപ്പെട്ടത്. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് നിരവധി താരങ്ങളാണ് മലയാള സിനിമയില്‍ നിന്നുമെത്തിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് മമ്മൂട്ടി പങ്കുവച്ച ചിത്രവും വൈറലാവുകയാണ്.
Read Moreലിങ്കിൽ ക്ലിക്ക് ചെയ്യരുതേ, കാത്തിരിക്കുന്നത് മുട്ടൻ പണി…. ഇ-സിം കാർഡ് ആക്ടിവേഷൻ: മുന്നറിയിപ്പുമായി പോലീസ്
കോഴിക്കോട്: പ്രമുഖ ടെലികോം കമ്പനികളുടെ ഇ-സിം കാർഡ് ആക്ടിവേഷൻ എന്ന പേരില്‍ വ്യാപകമായി തട്ടിപ്പ് നടക്കുന്നതായി പോലീസ്. വെറും മൊബൈൽ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവൻ പണവും തട്ടിപ്പുകാർ നിമിഷനേരംകൊണ്ട് കവരും എന്നതിനെക്കുറിച്ച് മുന്നറിയിപ്പു നൽകുകയാണ് സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റര്‍. ഇരയുടെ മൊബൈൽ നമ്പർ സേവനദാതാവിന്റെ കസ്റ്റമർ കെയറിൽനിന്നാണെന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നതാണ് തുടക്കം. തന്ത്രപരമായി ഇ-സിം എടുക്കുന്നതിനായി ഇരയെ സമ്മതിപ്പിക്കുകയും ഇ-സിം ആക്ടീവേഷൻ റിക്വസ്റ്റ് സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ഇരയുടെ സിം കാർഡിനു നെറ്റ്വർക്ക് നഷ്ടമാകുന്നു. ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇ-സിം പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു. ഇതോടെ കോളുകൾ, മെസേജുകൾ, ഒടിപി മുതലായവ തട്ടിപ്പുകാർക്കു ലഭിക്കുന്നു. തുടർന്ന് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവനായി പിൻവലിക്കുന്നു. ഇത്തരത്തിലുള്ള സൈബർ ചതികളിൽ വീഴാതിരിക്കാനായി ശ്രദ്ധിക്കണമെന്നാണു നിര്‍ദേശം. പരിചിതമല്ലാത്ത നമ്പറുകളിൽനിന്നുള്ള കോളുകളും മെസേജുകളും ഒഴിവാക്കുക. വിശ്വസനീയമായ…
Read Moreപീച്ചി പോലീസ് സ്റ്റേഷൻ മർദനം; പണം വാങ്ങി കേസ് ഒതുക്കി തീർത്തു
തൃശൂർ: പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടൽ മാനേജറേയും ഉടമയുടെ മകനെയും മർദിച്ചതിന് പിന്നാലെ പണം വാങ്ങി പോലീസ് കേസൊതുക്കി. അഞ്ച് ലക്ഷം രൂപയാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. പരാതിക്കാരൻ ദിനേശിന് പണം നൽകിയത് എസ്ഐ പറഞ്ഞിട്ടെന്ന് ഹോട്ടൽ ഉടമ ഔസേപ്പ് പറഞ്ഞു. പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന് പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെ പീച്ചി പോലീസ് സ്റ്റേഷനില്‍വച്ച് എസ്ഐ പി.എം. രതീഷ് മർദിച്ചിരുന്നു. പരാതിക്കാരനായ ദിനേഷിനെ ഉപയോഗിച്ചാണ് എസ്ഐ പണം വാങ്ങുന്നത്. ഹോട്ടൽ ഉടമ ഔസേപ്പ് നൽകുന്ന പണത്തിൽ മൂന്ന് ലക്ഷം രൂപ പോലീസുകാർക്കുള്ളതാണെന്നാണ് എസ്ഐ പി.എം. രതീഷ് പറഞ്ഞിരുന്നത്. ദിനേശ് ഔസേപ്പിന്റെ വീട്ടിൽ എത്തി പണം വാങ്ങുന്ന ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്. അഞ്ച് ലക്ഷം രൂപ ദിനേശിന് നൽകിയതിന് ശേഷമാണ്…
Read Moreപുലികളി: വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി
തൃശൂർ: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് തൃശൂർ താലൂക്ക് പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു. പുലിക്കളിയുമായി ബന്ധപ്പെട്ട തിരക്ക് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ തൃശൂർ നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച അറിയിപ്പ് വൈകാതെ നടത്തിയേക്കും.
Read Moreബലാത്സംഗത്തിനിരയായ പതിനൊന്നുകാരി മാസം തികയാതെ പ്രസവിച്ചു: കുഞ്ഞ് മരിച്ചു
ലക്നോ : ബലാത്സംഗത്തിനിരയായ പതിനൊന്നുകാരി പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് ഉടൻതന്നെ മരിച്ചു. യുപിയിലെ ബറൈലിയിൽ ആണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 31കാരനെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു കുട്ടികളുടെ പിതാവായ 31കാരൻ റാഷിദ് ആണ് അറസ്റ്റിലായത്. ഇയാൾ നിരന്തരം കുട്ടിയെ ഭീഷണിപ്പെടുത്തിയും ദൃശ്യങ്ങൾ പകർത്തിയും ബലാത്സംഗത്തിനിരയാക്കി. പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. അതേസമയം, കുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെതുടർന്നു കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
Read Moreഇനി വരുന്നത് മഴക്കാലം… ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരുംദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read More