ആഗ്ര: ആഗ്രയിൽ ഒന്നര വർഷം മുന്പ് നടന്ന യുവാവിന്റെ കൊലപാതകത്തിൽ പ്രതിയെ പിടികൂടി പോലീസ്. മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി ബ്ലാക്ക്മെയിലിംഗ് നടത്തിയ രാകേഷ് സിംഗിനെ കൊന്ന പിതാവ് ദേവീറാമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡ്രമ്മിൽ ഇട്ട് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് രാകേഷ് ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ദേവീറാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആഗ്ര-ഗ്വാളിയർ റോഡിൽ കബൂൽപുരിൽ മധുരപലഹാര കട നടത്തുകയായിരുന്നു ദേവിറാം. പ്രദേശവാസിയായ രാകേഷ് സിംഗ് ദേവിറാമിന്റെ മകൾ കുളിക്കുന്ന ദൃശ്യം രഹസ്യമായി പകർത്തുകയും തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടി ഇക്കാര്യം പിതാവിനോട് പറയുകയും രാകേഷിനെ തന്റെ കടയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം തന്റെ അനന്തരവന്റെ സഹായത്തോടെ ഡ്രമ്മിലിട്ട് കത്തിക്കുകയും നദിയിൽ വീണ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ രാകേഷിന്റെ വാഹനം നദിക്കരയിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനിടെ രാകേഷിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ…
Read MoreDay: September 17, 2025
കുറ്റം സമ്മതിച്ച് സുരേഷ് ഗോപി; പാർട്ടി തയാറെടുത്ത് ഇരുന്നോളൂ, ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും; കൈപ്പിഴയ്ക്കിടയിലും സിപിഎമ്മിനെ വലിച്ചുകീറി സുരേഷ് ഗോപി
തൃശൂർ: വീടിനു വേണ്ടിയുള്ള നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. ചില കൈപ്പിഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താൻ ഒരുത്തനും വിചാരിക്കണ്ട, നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കൊച്ചുവേലായുധൻ ചേട്ടന് വീട് കിട്ടിയതിൽ സന്തോഷം. നല്ലകാര്യം. ഇനിയും ഞാൻ വേലായുധൻ ചേട്ടൻമാരെ അങ്ങോട്ട് അയക്കും. പാർട്ടി തയാറെടുത്ത് ഇരുന്നോളൂ. ആർജവവും ചങ്കൂറ്റവും കാണിക്കണം. ഞാൻ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാൻ പോകും’ – സുരേഷ് ഗോപി പറഞ്ഞു.
Read More