ഇന്ത്യൻ ചലച്ചിത്രരംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് നടൻ മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്ഡ്ദാന ചടങ്ങില് പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്.
ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിന്
