പണം ആണോ ആരോഗ്യമാണോ വേണ്ടതെന്ന് ചോദിച്ചാൽ ആരോഗ്യം മതിയെന്നുതന്നെയാണ് എല്ലാവരുടേയും മറുപടി. മാസം 60,000 രൂപ ശന്പളം കിട്ടുന്ന ജോലി വേണ്ടന്ന്വച്ച 22-കാരിയായ ഉപാസന യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് താൻ ഇത്രയും ശന്പളമുള്ള ജോലി ഉപേക്ഷിച്ച കാരണം യുവതി വ്യക്തമാക്കിയത്. സാന്പത്തിക നേട്ടത്തേക്കാൾ താൻ സ്വന്തം ആരോഗ്യമാണ് നോക്കുന്നത്. ഓഫീസിലെ ഏറെ വൈകിയുള്ള ഷിഫ്റ്റ് കാരണം പല ആരോഗ്യ പ്രശ്നങ്ങളും യുവതിയെ അലട്ടുന്നു. തലവേദന, പുറം വേദന, മൈഗ്രേൻ, സന്ധി വേദന അങ്ങനെ നീളുന്നു അസുഖത്തിന്റെ നീണ്ട നിര. 22ാം വയസിൽ സാന്പത്തികമായി അടിത്തറ ഉണ്ടാക്കി. എങ്കിലും ഇത്രയും ചെറിയ പ്രായത്തിൽത്തന്നെ ഇത്രമേൽ ആരോഗ്യ പ്രശ്നങ്ങളുടെ ഒരു കൂടാരംതന്നെ താനിന്ന് ആയിത്തീർന്നു എന്നാണ് യുവതി പറയുന്നത്. യുവതി വീഡിയോ പങ്കുവച്ചതിനു പിന്നാലെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഇത്രയും ചെറിയ പ്രായത്തിൽ…
Read MoreDay: September 22, 2025
നൂറനാട് ജംഗ്ഷനിൽ ടേക്ക് എ ബ്രേക്ക് ശുചിമുറി
ചാരുംമൂട്: ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ നൂറനാട് ജംഗ്ഷനില്‍ ടേക്ക് എ ബ്രേക്ക് ആധുനിക ശുചിമുറി യാഥാര്‍ഥ്യമാവുന്നു. ഇവിടം കേന്ദ്രീകരിച്ച് പൊതുശുചിമുറി വേണമെന്ന വര്‍ഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാവുന്നത്. പാലമേല്‍ പഞ്ചായത്തും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് 35 ലക്ഷം രൂപ മുടക്കിയാണ് നൂറനാട് മൃഗാശുപത്രി കോമ്പൗണ്ടില്‍ ആധുനിക ശുചിമുറി നിര്‍മിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളും പബ്ലിക്ക് മാര്‍ക്കറ്റും ഒട്ടേറെ സ്ഥാപനങ്ങളും കെപി റോഡിലെ തിരക്കേറിയ നൂറനാട് ജംഗ്ഷന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ശുചിമുറി നിര്‍മിക്കുന്നതോടെ പോലീസ് സ്റ്റേഷന്, സബ്ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് ശുചിമുറി ഉപയോഗിക്കാൻ പറ്റും. ചാരുംമൂട്ടില്‍ ഇ ടോയ്ലറ്റ് കാടുകയറി നശിക്കുന്നുചാരുംമുട്ടില് വരുന്ന പൊതുജനങ്ങള്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും വ്യാപാരികള്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഇ ടോയ്ലറ്റ് ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. ലക്ഷങ്ങള്‍ വിനിയോഗിച്ചു നിര്‍മിച്ച ഇ ടോയ്ലറ്റ് ജനങ്ങള്‍ക്ക്…
Read Moreനാടിനെ ഹരിതാഭമാക്കാൻ പച്ചത്തുരുത്തുകളിലൂടെ നട്ടത് 27,000 വൃക്ഷത്തൈകൾ
തൊടുപുഴ: നാടിനെ ഹരിതാഭമാക്കാൻ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പച്ചത്തുരുത്തുകളിലൂടെ ജില്ലയിൽ നട്ടുപിടിപ്പിച്ചത് 27,000ത്തോളം വൃക്ഷത്തൈകൾ. ജില്ലയിൽ സ്ഥാപിച്ച 109 പച്ചത്തുരുത്തുകളിലൂടെ 43.09 ഏക്കർ സ്ഥലത്താണ് തൈകൾ നട്ടത്. തരിശായ പൊതുസ്ഥലങ്ങളുൾപ്പെടെ ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തദ്ദേശീയമായ സസ്യങ്ങൾ ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുക്കുകയാണ് പച്ചത്തുരുത്തുകളിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകളിൽ 6,626 തൈകൾജില്ലയിലാകെ 45 സ്കൂളുകളിലായി 18.15 ഏക്കറിൽ 6,626 തൈകളും നട്ടുപരിപാലിക്കുന്നുണ്ട്. ജില്ലയിലെതന്നെ മികച്ച കലാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായി ആറ് കലാലയങ്ങൾ കേന്ദ്രീകരിച്ച് 2870 തൈകൾ പച്ചത്തുരുത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിക്കുന്നുണ്ട്. മാലിന്യ നിക്ഷേപകേന്ദ്രങ്ങളും തരിശുഭൂമിയുമായി കണ്ടെത്തിയ 12 ഏക്കർ ഭൂമിയിൽ ആയിരം തൈകൾ ജില്ലയിലാകെ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ നട്ട് സംരക്ഷിക്കുന്നു. 2018-ൽ കുമളി പഞ്ചായത്തിൽ ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ ആദ്യ പച്ചത്തുരുത്ത് പ്രാവർത്തികമായത്. സ്ഥാപനങ്ങളിൽ…
Read Moreഎസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയുടെ ആത്മഹത്യ; അന്വേഷണറിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു
തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനി വിതുര സ്വദേശി ആനന്ദിന്റെ ആത്മഹത്യ സംബന്ധിച്ച് ഡിഐജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച് ക്യാമ്പില്‍ കഴിഞ്ഞിരുന്ന ആനന്ദിനെ പരിചരിക്കുന്നതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൗണ്സിലംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. ആനന്ദിന്റെ ആത്മഹത്യ സംബന്ധിച്ച് കുടുംബത്തിന്റെ ആരോപണം വിശദമായി പരിശോധിക്കും. സഹോദരന്റെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തുമെന്നും ഡിഐജി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പോലീസ് ട്രെയിനി ക്യാമ്പിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. മുന്‍പ് കൈഞരന്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആനന്ദ് ക്യാമ്പില്‍ ചികിത്സയില്‍ കഴിയവെയാണ് തൂങ്ങിമരിച്ചത്.
Read Moreഎത്ര തെരഞ്ഞിട്ടും ഇഷ്ടപ്പെട്ട ആളിനെ സെറ്റായില്ല, കാത്തിരുന്ന് മടുത്തു, ഒടുവിൽ യുവതി സ്വയം വിവാഹം കഴിച്ചു: വൈറലായി വീഡിയോ
വിവാഹം കഴിക്കാൻ പല മാട്രിമോണിയൽ സൈറ്റിലും പത്രങ്ങളിലുമൊക്കെ പരസ്യം കൊടുത്തിട്ടും ഒന്നും സെറ്റ് ആകാതെ ഇരിക്കുന്ന ധാരാളം ചെറുപ്പക്കാർ നമ്മുടെ സമൂഹത്തിലുണ്ട്. പണ്ടൊക്കെ കല്യാണം നടക്കണമെങ്കിൽ ബ്രോക്കർമാർ കനിയണം. എന്നാൽ അതിൽ നിന്നെല്ലാം മാറ്റങ്ങൾ വന്നിട്ടും ധാരാളം ചെറുപ്പക്കാർ കല്യാണം കഴിക്കാതെ നിൽക്കുന്നുണ്ട്. കല്യാണം നടക്കാതെ വന്നപ്പോൾ സ്വയം വിവാഹം ചെയ്ത യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇറ്റാലിയൻ യുവതിയും ഫിറ്റ്നസ് ട്രെയിനറുമായ ലോറ മെസിയാണ് സ്വയം വിവാഹിതയായത്. ഇങ്ങനെ സ്വയം വിവാഹം കഴിക്കുന്നതിനെ . ‘സോളോഗമി’ എന്നാണ് പറയുന്നത്. യുവതി വധുവിന്റെ വേഷത്തിൽ അണിഞ്ഞൊരുങ്ങി എത്തിയ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായി. we
Read Moreഗ്രാമി ജേതാവ് ബ്രെറ്റ് ജയിംസ് വിമാനാപകടത്തിൽ മരിച്ചു
ഫ്രാങ്ക്ളിൻ: ഗ്രാമി പുരസ്കാരജേതാവായ അമേരിക്കൻ ഗാനരചയിതാവും ‘ജീസസ്, ടേക് ദ വീൽ’ എന്ന പ്രശസ്ത ക്രിസ്ത്യൻ ഗാനത്തിന്റെ സഹരചയിതാവുമായ ബ്രെറ്റ് ജയിംസ്(57) വിമാനാപകടത്തിൽ മരിച്ചു. ഇദ്ദേഹമുൾപ്പെടെ മൂന്നുപേർ സഞ്ചരിച്ച ചെറുവിമാനം നോർത്ത് കരോളിന സംസ്ഥാനത്തെ ഫ്രാങ്ക്ളിനടുത്ത് മാകോൺ കൗണ്ടി വിമാനത്താവളത്തിനു സമീപം തകർന്നുവീഴുകയായിരുന്നു. ക്രിസ്തീയ സംഗീതത്തിനും കൺട്രി ഗാനത്തിനും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ജയിംസ് 2005ൽ പ്രമുഖ അമേരിക്കൻ ഗായിക കാരി അണ്ടർവുഡ് ആലപിച്ചു ഹിറ്റായ ‘ജീസസ്, ടേക്ക് ദ വീൽ’ എന്ന ഗാനത്തിലൂടെയാണ് പ്രശസ്തിയിലേക്കുയർന്നത്. ഹില്ലരി ലിൻഡ്സെ, ഗോർഡി സാംപ്സൺ എന്നിവരുമൊത്താണ് ഈ ഗാനം എഴുതിയത്. ഈ ഗാനത്തിന് മികച്ച കൺട്രി ഗാനത്തിനുള്ള ഗ്രാമി അവാർഡ് നേടുകയും ഈ ഗാനം ദശലക്ഷക്കണക്കിന് ആളുകളുടെ ആത്മീയഗാനമായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ‘വാട്ട് ചൈൽഡ് ഈസ് ദിസ്’, ‘വാട്ട് എ ഫ്രണ്ട് വി ഹാവ് ഇൻ ജീസസ്’ തുടങ്ങിയ…
Read Moreഹംഗറിയിലേക്ക് വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ആലുവ സ്വദേശികൾക്കെതിരേ കേസ്
ഉളിക്കൽ: ഹംഗറിയിലേക്ക് ഷെങ്കൽ വീസ വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും 1,79,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ആലുവ സ്വദേശികൾക്കതെിരെ ഉളിക്കൽ പോലീസ് കേസെടുത്തു. ഉളിക്കൽ സ്വദേശികളായ യുവാക്കാളുടെ പരാതിയിൽ ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന മൈഗ്രേറ്റ്സ് ഓവർസീസ് കൺസൾട്ടൻസി ഉടമ നിഷ, നിഷയുടെ സുഹൃത്ത് വില്യംസ് എന്നിവർക്കെതിരെയാണ് കേസ്. യുവാക്കളുടെ സുഹൃത്തായ വില്യംസ് മുഖേനായാണ് ഇവർ നിഷയെ സമീപിക്കുന്നത്. ആലുവയിലെ ഓഫിസിൽ എത്തിയ തങ്ങൾ വീസയ്ക്കായി 10000രൂപ അഡ്വാൻസ് നൽകിയെന്നും പിന്നീട് ബാക്കി തുക ഒറ്റത്തവണയായി ഗൂഗിൾ പേയിലുടെ കൈമാറിയെന്നും പരാതിയിൽ പറയുന്നു. 2024 ഫെബ്രുവരിയിലായിരുന്നു പണം നൽകിയത്. ആറു മാസത്തിനുള്ളിൽ വീസ നൽകുമെന്നായിരുന്നു വാഗ്ദാനം. പിന്നീട് വീസ് സ്റ്റാന്പിംഗിനായി മുബൈയിലെ എംബസിയിൽ എത്താൻ നിർദേശിച്ചു. എംബസിയിൽ എത്തി അന്വേഷിച്ചപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നതെന്നും തുടർന്ന് നിരവധി തവണ ആലുവയിലെ നിഷയുടെ ഓഫീസിൽ നേരിട്ടു പോയിട്ടും…
Read Moreട്രന്പൻ മോഹം… ഏഴു യുദ്ധം അവസാനിപ്പിച്ചു; നൊബേൽ വേണമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദവുമായി വീണ്ടും ഡോണൾഡ് ട്രംപ്. ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ച താൻ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാണെന്നും അമേരിക്കൻ പ്രസിഡന്റ് അവകാശപ്പെട്ടു. “മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തിൽ ലോകവേദിയിൽ ബഹുമാനിക്കപ്പെടുന്ന കാര്യങ്ങൾ നാം വീണ്ടും ചെയ്യുകയാണ്. നമ്മൾ സമാധാന കരാറുകൾ ഉണ്ടാക്കുന്നു, യുദ്ധങ്ങൾ നിർത്തുന്നു. ഇന്ത്യയും പാക്കിസ്ഥാനും, തായ്ലൻഡും കംബോഡിയയും തമ്മിലുള്ള യുദ്ധങ്ങൾ നമ്മൾ നിർത്തി”- അമേരിക്കൻ കോർണർസ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് അത്താഴവിരുന്നിൽ ട്രംപ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം വ്യാപാരബന്ധം ഉപയോഗിച്ചാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ, പാക്കിസ്ഥാൻ, തായ്ലൻഡ്, കംബോഡിയ, അർമേനിയ, അസർബൈജാൻ, കൊസോവോ-സെർബിയ, ഇസ്രയേൽ-ഇറാൻ, ഈജിപ്ത്-എത്യോപ്യ, റുവാണ്ട-കോംഗോ; അവയെല്ലാം അവസാനിപ്പിച്ചു. ഇതിൽ 60 ശതമാനവും വ്യാപാരബന്ധം ഉപയോഗിച്ചാണ് അവസാനിപ്പിച്ചത്. ഇന്ത്യയുടെ കാര്യമെടുക്കൂ, നിങ്ങൾ യുദ്ധം തുടരുകയാണെങ്കിൽ ഒരു തരത്തിലുള്ള വ്യാപാരവുമുണ്ടാവുകയില്ലെന്ന് പറഞ്ഞു. ഇതോടെ അവർ യുദ്ധം അവസാനിപ്പിച്ചു. റഷ്യ-യുക്രെയ്ൻ…
Read Moreഒരു മുന്നണിയുമായി സഹകരിക്കും, രാഷ്ട്രീയനീക്കവുമായി സി.കെ.ജാനു
കോഴിക്കോട്: എൻഡിഎ വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഒരു മുന്നണിയുമായി സഹകരി]ച്ച് മുന്നോട്ട് പോകാനാണ് തീരുമാനം. എന്നാൽ, ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് സി.കെ. ജാനു പറഞ്ഞു. എൻഡിഎ വിട്ടശേഷം ഞായാറാഴ്ച ചേർന്ന ആദ്യ പാർട്ടി എക്സിക്യൂട്ടീവ് യോഗത്തിലാണ് മുന്നണിയുമായി സഹകരിക്കാൻ തീരുമാനമായത്. എന്നാൽ, ഏത് മുന്നണി എന്നത് പിന്നീട് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.ആദിവാസി ദളിത് സംഘടനകളെ കൂട്ടിച്ചേർത്ത് ഒരുമിച്ച് പോകുമെന്നും ജാനു പറഞ്ഞു. ഭാരതീയ ദ്രാവിഡ പിന്നാക്ക പാർട്ടിയും മറ്റൊരു പാർട്ടിയും ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുമായി ഒരുമിച്ച് പോകാൻ തയ്യാറായിട്ടുണ്ട്. സമാനഗതിയിൽ ചെറിയ ഗ്രൂപ്പുകളെ ജെആർപിക്കൊപ്പം ഒരുമിപ്പിച്ച് നിർത്തും. ഇതിനുശേഷം മുന്നണിയിൽ ചേരുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും ജാനു പറഞ്ഞു
Read Moreഎസ്. ജയശങ്കർ- മാർക്കോ റൂബിയോ കൂടിക്കാഴ്ച ഇന്ന് രാത്രി 8.30 ന്
വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 50% നികുതി വർധിപ്പിച്ചതിനുശേഷം ആദ്യമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇന്നു രാവിലെ 11-ന് (ഇന്ത്യൻ സമയം രാത്രി 8.30) അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തും. ഈ വർഷം ജയശങ്കറും മാർക്കോ റൂബിയോയും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. ജനുവരിയിൽ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വാഷിംഗ്ടണിലെത്തിയ ജയശങ്കർ, റൂബിയോ ചുമതലയേറ്റതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂലൈയിൽ വാഷിംഗ്ടണിൽ നടന്ന രണ്ടാമത്തെ ക്വാഡ് യോഗത്തിലും ഇരുവരും വീണ്ടും കണ്ടുമുട്ടി.
Read More