ഏത് റോളിലും മികവ് പുലർത്തുമെന്നു തെളിയിക്കാൻ സഞ്ജുവിന് സാധിച്ചുവെന്നതാണ് ഏഷ്യ കപ്പ് വ്യക്തമാക്കുന്നത്. ബാറ്റിംഗ് ലൈനപ്പിൽ മൂന്നിലും അഞ്ചിലും പരീക്ഷിച്ചു, രണ്ടിലും വിജയം. ഫൈനലിൽ നിർണായകമായ ഇന്നിംഗ്സ് കാഴ്ചവച്ച് ഇന്ത്യക്ക് പോരാടാൻ അവസരമൊരുക്കി. ഏഷ്യ കപ്പിൽ നാല് ഇന്നിംഗ്സുകളിൽ 33 ശരാശരിയിൽ 132 റണ്‍സ്. ഏഴ് ഫോറും ഏഴ് സിക്സറുകളും. ഈ ടൂർണമെന്റോടെ ട്വന്റി 20 ടീമിലേക്ക് തന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാൻ സഞ്ജുവിന് കഴിഞ്ഞേക്കും. വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ മികവ് കണ്ടു.
Read MoreDay: September 30, 2025
ഇംപാക്ട് പ്ലേയർ ദുബെ!
ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ കിരീടം നേടിയപ്പോൾ മത്സരത്തിലെ താരമായത് 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വർമയായിരുന്നു. എന്നാൽ ഓരോ മത്സരത്തിനുശേഷവും ഡ്രസിംഗ് റൂമിൽ ഇന്ത്യൻ താരങ്ങൾക്ക് നൽകുന്ന ഇംപാക്ട് പ്ലേയർ പുരസ്കാരം ലഭിച്ചത് തിലക് വർമക്കായിരുന്നില്ല. ശിവം ദുബെയാണ് ഇംപാക്ട് പ്ലേയറായത്. ഹാർദിക് പാണ്ഡ്യയുടെ അഭാവത്തിൽ പവർ പ്ലേയിൽ രണ്ടോവർ എറിഞ്ഞ ശിവം ദുബെ ബാറ്റിംഗിനിറങ്ങിയപ്പോൾ 22 പന്തിൽ 33 റണ്‍സെടുത്ത് വിജയത്തിൽ നിർണായകമായി. ഇന്ത്യ സമ്മർദത്തിലായ ഘട്ടത്തിൽ ബൗണ്ടറികളിലൂടെ സ്കോർ അതിവേഗം ചലിപ്പിച്ച് സമ്മർദം കുറച്ചത് ദുബെയാണ്. മത്സരത്തിലെ അവസാന ഓവറിന് തൊട്ടു മുന്‍പ് പുറത്തായെങ്കിലും അതിനകം ഇന്ത്യ ലക്ഷ്യത്തിന് 10 റണ്‍സകലെ എത്തിയിരുന്നു.
Read Moreയുവതിക്കൊപ്പം ബിയർക്കുപ്പി കൈയിലേന്തി നൃത്തച്ചുവടുകളുമായി പോലീസുകാർ; നിയമപാലകരുടെ ആട്ടം ഗുണ്ടാനേതാവിന്റെ ബർത്തഡേ പാർട്ടിയിൽ; പിന്നീട് സംഭവിച്ചത്
ലക്നോ: ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിൽ യുവതിക്കൊപ്പം നൃത്തം ചെയ്ത നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സാഹിബാബാദ് അതിർത്തി ഔട്ട്പോസ്റ്റ് ഇൻചാർജ് ആശിഷ് ജാഡോണിനും മൂന്ന് കോൺസ്റ്റബിൾമാർക്കുമെതിരെയാണ് നടപടി. കൈയിൽ ബിയർ കുപ്പികളും പിടിച്ച് ഉദ്യോഗസ്ഥർ യുവതിക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. നിരവധി കേസുകളിൽ പ്രതിയായ ഇർഷാദ് മാലിക് എന്നയാളെയും വീഡിയോയിൽ കാണാം. ഇയാളുടെ പിറന്നാൾ ആഘോഷിക്കാനാണ് പോലീസുകാർ എത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ട്രാൻസ് ഹിൻഡോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ നിമിഷ് പട്ടേൽ ഉദ്യോഗസ്ഥരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
Read Moreആർത്തനാദമാകുന്ന ആർപ്പുവിളികൾ
തകർന്നുവീണ സിസ്റ്റത്തിൽ ശ്വാസംമുട്ടി 40 പേർകൂടി മരിച്ചു. ശനിയാഴ്ച തമിഴ് നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി ടിവികെ (തമിഴക വെട്രി കഴകം) കരൂരിൽ നടത്തിയ റാലിയിൽ പങ്കെടുത്തവരും കാഴ്ചക്കാരുമാണ് തിക്കിലും തിരക്കിലും പെട്ടു മരിച്ചത്. രാഷ്ട്രീയത്തിലും മതത്തിലും ആശ്വാസം തേടി തിങ്ങിക്കൂടുന്ന മനുഷ്യർ തിരക്കിൽ ശ്വാസംമുട്ടി മരിക്കുന്നത് ആദ്യമല്ല; അവസാനത്തേതുമായിരിക്കില്ല. കാരണം, ഒന്നിനു പിറകെ മറ്റൊന്നായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്പോഴും സർക്കാരുകൾ ഒരു മുൻകരുതലും സ്വീകരിക്കുന്നില്ല. ഒരിറ്റു വെള്ളത്തിനും ഒടുവിലൊരു ശ്വാസത്തിനുമായുള്ള മനുഷ്യരുടെ പിടച്ചിൽ നിഷ്ക്രിയ ഭരണകൂടങ്ങളെയും അതിന്റെ ഉത്പന്നമായ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയെയും നോവിക്കുന്നില്ല. രാഷ്ട്രീയഭാരത്താൽ തകർന്നടിഞ്ഞ സിസ്റ്റത്തിന്റെ മോർച്ചറികൾ തിക്കിലും തിരക്കിലും മരിക്കുന്നവർക്കായി രാജ്യമെങ്ങും തുറന്നിട്ടിരിക്കുന്നു. നാമക്കലിലെ യോഗത്തിൽ പങ്കെടുത്തശേഷം രാത്രി ഏഴോടെയാണ് ടിവികെ പ്രസിഡന്റ് വിജയ് കരൂരിലെത്തിയത്. കരൂർ വേലുച്ചാമിപുരത്ത് ഉച്ചയ്ക്കു നടക്കേണ്ടിയിരുന്ന റാലി വൈകിയതോടെ രാവിലെ മുതൽ സ്ഥലത്തുണ്ടായിരുന്നവരും പിന്നീട് എത്തിയവരുമായി ആൾക്കൂട്ടം…
Read Moreകരൂർ ദുരന്തം; സമ്മർദം താങ്ങാനാവാതെ ടിവികെ നേതാവ് ജീവനൊടുക്കി; വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹിയായിരുന്നു അയ്യപ്പൻ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പോലീസ്
ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ സമ്മർദം താങ്ങാനാവാതെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആരോപണം. ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവി വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു. അതേസമയം, കരൂരിലെ അപകടത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read More