കാര്യവട്ടം: മഴയില്‍ മുങ്ങിയ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിലവിലെ ഫൈനലിസ്റ്റുകളായ കേരളത്തിനും ബാറ്റിംഗ് തകര്‍ച്ച. മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് 239ല്‍ അവസാനിപ്പിച്ചശേഷം ക്രീസില്‍ എത്തിയ കേരളത്തിന് 35 റണ്‍സ് എടുക്കുന്നതിനിടെ മൂന്നു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എന്ന നിലയില്‍നിന്നു കരകയറിയാണ് മഹാരാഷ്ട്ര 239വരെ എത്തിയത്. മധ്യനിരയും വാലറ്റവും സമാന രീതിയില്‍ പോടിയില്ലെങ്കില് കേരളത്തിന്റെ കാര്യം അവതാളത്തിലാകും. സ്കോര്‍: മഹാരാഷ്ട്ര 84.1 ഓവറില്‍ 239. കേരളം 10.4 ഓവില് 35/3. വാലില്‍ കുത്തിപ്പൊങ്ങി ആദ്യ അഞ്ച് വിക്കറ്റ് വെറും 18 റണ്‍സിനു നഷ്ടപ്പെട്ടെങ്കിലും അവസാന അഞ്ച് വിക്കറ്റിനിടെ 221 റണ്‍സ് നേടിയാണ് മഹാരാഷ്ട്രക്കാര്‍ കാര്യവട്ടത്ത് തലപൊക്കിയത്. മഴയെത്തുടര്‍ന്ന് ഒന്നാംദിനം മത്സരം നേരത്തേ അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആയിരുന്നു മഹാരാഷ്ട്രയുടെ സമ്പാദ്യം. ശേഷിച്ച മൂന്നു വിക്കറ്റിനിടെ രണ്ടാംദിനം 60…
Read MoreDay: October 17, 2025
സൈബര്‍ തട്ടിപ്പ് ; ആശാ പ്രവര്‍ത്തകയ്ക്ക് ഒന്നേകാല്‍ ലക്ഷം നഷ്ടമായി; വീട് നിർമാണത്തിനായി ബാങ്കിലിട്ട പണമാണ് നഷ്ടമായത്; പണം തട്ടിയെടുത്തത് യുപിഐ ഇടപാട് വഴി
കടുത്തുരുത്തി: സൈബര്‍ തട്ടിപ്പിലൂടെ ആശാ പ്രവര്‍ത്തകയുടെ അക്കൗണ്ടില്‍നിന്ന് 1,24,845 രൂപ നഷ്ടപ്പെട്ടതായി പരാതി. മുളക്കുളം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ആശാ പ്രവര്‍ത്തകയായ അറുനൂറ്റിമംഗലം വള്ളോന്തോട്ടത്തില് എം.എസ്. സുജയുടെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചു സുജ വെള്ളൂര്‍ പോലീസിലും സൈബര്‍ സെല്ലിലും ബാങ്കിലും പരാതി നല്കി. ഓസ്ട്രേലിയയില്‍ ജോലി ചെയ്യുന്ന മകള്‍ വീട് നിര്‍മാണ ജോലികളുമായി ബന്ധപ്പെട്ട് അയയ്ക്കുന്ന പണവും സുജയുടെ ശമ്പളം അടക്കമുള്ള തുകയും എസ്ബിഐ അറുന്നൂറ്റിമംഗലം ശാഖയിലുള്ള അക്കൗണ്ടിലേക്കാണ് വന്നിരുന്നത്. പത്തിന് സുജ മൊബൈല്‍ഫോണ്‍ നന്നാക്കാനായി നല്‍കിയിരുന്നു. സിം തിരികെ വാങ്ങിയ ശേഷമാണ് ഫോണ്‍ നല്‍കിയത്. 15-ന് ഫോണ്‍ തിരികെ വാങ്ങിയ ശേഷം ഗൂഗിള്‍ പേയില്‍ ബാലന്‍സ് പരിശോധിച്ചപ്പോഴാണ് അക്കൗണ്ടിൽ 100 രൂപയേ ഉള്ളൂവെന്ന് മനസിലായത്. ബാങ്കിലെത്തി വിശദമായി പരിശോധിച്ചപ്പോഴാണ് 1,24,845 രൂപ നഷ്ടപ്പെട്ട വിവരം സുജ അറിയുന്നത്. രണ്ട്, മൂന്ന് തീയതികളിലായി…
Read Moreപത്തില്‍ പത്ത് ഓസീസ്
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ബംഗ്ലാദേശിനെതിരേ പത്തു വിക്കറ്റ് ജയം. ബംഗ്ലാദേശ് മുന്നോട്ടുവച്ച 199 റണ്‍സ് എന്ന ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് വനിതകള്‍ സ്വന്തമാക്കി. സ്കോര്‍: ബംഗ്ലാദേശ് 50 ഓവറില്‍ 198/9. ഓസ്ട്രേലിയ 24.5 ഓവറില്‍ 202/0. 10 ഓവറില്‍ 18 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഓസീസ് താരം അലാന കിംഗ് ആണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ജയത്തോടെ അഞ്ച് മത്സരങ്ങളില്‍നിന്ന് ഒമ്പത് പോയിന്റുമായി ഓസീസ് ഒന്നാമത് തുടരുന്നു. ഇംഗ്ലണ്ട് (7), ദക്ഷിണാഫ്രിക്ക (6), ഇന്ത്യ (4), ന്യൂസിലന്‍ഡ് (3) ടീമുകള്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ഹീലി സെഞ്ചുറി ഓസീസ് ക്യാപ്റ്റന്‍ അലിസ ഹീലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി. ഇന്ത്യക്കെതിരേ റിക്കാര്‍ഡ് റണ്‍ ചേസ് (330) നടത്തിയപ്പോള്‍ ഹീലി 142 റണ്‍സ് നേടി.…
Read Moreഎട്ടു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഡിഐജിയെ അറസ്റ്റിൽ; വീട്ടില്‍ നിന്ന് 5കോടി രൂപ, ഒന്നരകിലോ സ്വർണം, ആഡംബരകാർ, 40 ലിറ്റർ മദ്യം ഉൾപ്പെടെ പിടിച്ചെടുത്ത് സിബിഐ
ചണ്ഡിഗഡ്: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചാബ് ഡിഐജി അറസ്റ്റിൽ. റോപ്പര്‍ റേഞ്ചിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിഐജി) ഹര്‍ചരണ്‍ സിംഗ് ബുല്ലാറിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബിസിനസുകാരനില്‍ നിന്ന് ഇടനിലക്കാരന് വഴി എട്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനെടെയാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്ന് അഞ്ച് കോടി രൂപയും പിടിച്ചെടുത്തു. ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങള്‍, രണ്ട് ആഡംബര കാര്‍, 22 ആഡംബര വാച്ച്, 40 ലിറ്റര്‍ വിദേശമദ്യം, അനധികൃത തോക്കടക്കം ആയുധങ്ങളും സിബിഐ പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് പിടിച്ചെടുത്ത തുക എണ്ണിത്തിട്ടപ്പെടുത്തിയത്. ബുല്ലാറിനെ നാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. 2024 നവംബര്‍ 27ന് ഇയാള്‍ റോപ്പര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റത്.
Read Moreഭീഷണിയായി തുലാപെയ്ത്ത്…
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്കു തുടക്കമാവാന്‍ നാലുനാള്‍ മാത്രം ബാക്കിനില്‍ക്കേ താരങ്ങള്‍ക്കും സംഘാടകര്‍ക്കും ആശങ്കയായി തുലാമഴ പെയ്തിറങ്ങുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശപ്രകാരം തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേട്ടര്ട്ടും എറണാകുളത്ത് ഓറഞ്ച് അലേര്‍ട്ടുമാണ്. നാളെ ഒമ്പതു ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. വരുംദിവസങ്ങളില്‍ മാനം തെളിയുമോ എന്നതിനാണ് കൗമാര കായിക കേരളം കാത്തിരിക്കുന്നത്. കായികമേള 21 മുതല്‍ സംസ്ഥാന സ്കൂള്‍ കായികമേളയിലെ മത്സരങ്ങള്‍ക്കു തുടക്കമാകുന്നത് 21നാണ്. അതിനു മുമ്പുതന്നെ താരങ്ങള്‍ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് തുലാമഴ കലിതുള്ളി പെയ്തിറങ്ങുകയായിരുന്നു. അകമ്പടിയായി ഇടിയും മിന്നലും. സംസ്ഥാനത്തെ വിവിധ റവന്യു ജില്ലാ കായികമേളകളില്‍ പലതും മഴയത്താണ് നടക്കുന്നതെന്നതും ശ്രദ്ധേയം. മാനം തെളിഞ്ഞാല്‍ സംഘാടകരുടെയും താരങ്ങളുടെയും മനം നിറയും. അത്ലറ്റിക്സ് കുഴയും മീറ്റിന്റെ ഗ്ലാമര്‍ ഇനമായ അത്ലറ്റിക്സ് 23 മുതല്‍ 28…
Read Moreഉണ്ണിക്കൈ രണ്ടിലും…ഊതിക്കാച്ചിയ ചോദ്യങ്ങൾക്ക് മുൻപിൽ പിടിച്ച് നിൽക്കാനായില്ല; ശബരിമല സ്വർണക്കവർച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി .പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). രാത്രി പതിനൊന്നരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുളിമാത്തെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത പോറ്റിയെ ഈഞ്ചയ്ക്കലിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ എസ്പി പി. ബിജോയിയുടെ നേതൃത്വത്തിൽ 10 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഇന്നു രാവിലെ ഉണ്ണിക്കൃഷ്ണനെ റാന്നി കോടതിയിൽ ഹാജരാക്കും. കോടതിയിൽനിന്ന് അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. എസ്ഐടി അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് കേസിലെ നിർണായക നടപടി. നിർണായക വിവരങ്ങളും രേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചെന്നാണ് അറിയുന്നത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളി കവർച്ച, ശ്രീകോവിലിന്റെ കട്ടിളയിലെ സ്വർണക്കവർച്ച എന്നിങ്ങനെ രണ്ട് കേസുകളാണ് പോറ്റിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് എംഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ട് കേസുകളിലും പോറ്റിയെ ഒന്നാം പ്രതിയാക്കിയത്. പോറ്റിയുടെ സഹായികളും സ്പോൺസർമാരുമായ കൽപേഷ്,…
Read More