കൊച്ചി: ബോഡി ഷെയ്മിംഗ് പരാമര്‍ശത്തിനു വിധേയയായ നടി ഗൗരി കിഷന് പിന്തുണയുമായി താരസംഘടന ‘അമ്മ’. ആരായാലും എപ്പോഴായാലും എവിടെയായാലും ബോഡി ഷെയ്മിംഗ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു എന്ന കുറിപ്പോടെയാണ് ‘അമ്മ’ രംഗത്തെത്തിയത്. തമിഴ് ചിത്രം അദേഴ്സിന്റെ പ്രമോഷന് പ്രസ് മീറ്റിനിടെയായിരുന്നു സംഭവം. സിനിമയില്‍ എടുത്ത് ഉയര്‍ത്തിയപ്പോള്‍ എന്തായിരുന്നു ഭാരമെന്നായിരുന്നു യുട്യൂബ് വ്ലോഗറുടെ ചോദ്യം. ഇതിനോട് ഗൗരി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്റെ ഭാരവും സിനിമയും തമ്മില്‍ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു. ബഹുമാനമില്ലാത്ത ചോദ്യത്തിന് മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിനു പിന്നാലെ താരങ്ങളടക്കം നിരവധി പേര് ഗൗരിക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിലടക്കം രംഗത്തെത്തിയിട്ടുണ്ട്. നിലപാടില്‍ ഉറച്ചുനിന്ന് ശക്തമായി പ്രതികരിച്ച ഗൗരി കിഷന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായി നടി ഖുശ്ബുവും, ചോദ്യം ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയതില്‍ അഭിനന്ദനമെന്ന് സുപ്രിയ മേനോനും കുറിച്ചു.
Read MoreDay: November 8, 2025
ഒറ്റചോദ്യത്തിൽ തന്നെ ഡമ്മി പ്രതിയുടെ കാറ്റുപോയി; കാറിടിച്ച് വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ കാറുടമയുടെ പദ്ധതി പൊളിച്ച് പാലാ പോലീസ്; മരണത്തോട് മല്ലടിച്ച് വീട്ടമ്മ
കോട്ടയം: പാലായിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഓട്ടോയിലും കാറിടിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയായ ജോർജ്കുട്ടി ആനിത്തോട്ടമാണ് ഡമ്മി പ്രതിയെ ഹാജരാക്കിയിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്റ്റേഷനിൽ ഹാജരാക്കിയത് ഡമ്മി പ്രതിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. ബുധനാഴ്ചയാണ് ജോർജ്കുട്ടി കാറിടിച്ച ശേഷം നിർത്താതെ പോയത്. പാലാ-രാമപുരം റോഡിൽ പാലാ സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന റോസമ്മ ഉലഹന്നാൻ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More