തിരുവനന്തപുരം: 1956 കാലഘട്ടത്തിൽ വഴുതക്കാട് വിമൻസ് കോളജിന് അടുത്തുള്ള പനവിള റോഡിലെ ഈ ഓടിട്ട വീട്ടിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി താമസിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിൽ എത്തിയപ്പോഴായിരുന്നു അന്നു കെപിസിസി പ്രസിഡന്റ് ആയിരുന്ന എ.പി. ഉദയഭാനു വാടകയ്ക്കു താമസിച്ചിരുന്ന മുളമൂട്ടിൽ ഫിലിപ്പ് ജോസഫിന്റെ വീട്ടിൽ ഇന്ദിര എത്തിയതും താമസിച്ചതും. സ്വാതന്ത്ര്യസമരസേനായിയും കോണ്ഗ്രസ് നേതാവും പത്രാധിപരും എഴുത്തുകാരനുമായ ഉദയഭാനുവിന്റെ ഭാര്യ ഭാരതി ഉദയഭാനു അന്ന് രാജ്യസഭാംഗവും സാഹിത്യകാരിയുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്ര ചാരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ എത്തിയതായിരുന്നു ഇന്ദിരാഗാന്ധി. ഉദയഭാനുവിനും ഭാരതി ഉദയഭാനുവിനും അഞ്ചു മക്കൾക്കുമൊപ്പം ഒരു കുടുംബാംഗത്തെ പോലെയാണ് അന്ന് ഇന്ദിരാഗാന്ധി മുളമൂട്ടിൽ താമസിച്ചിരുന്നത്. ഇന്ന് നമ്മൾ ഫോട്ടോകളിൽ കാണുന്ന പകുതി നരച്ച ബോബ് ചെയ്ത മുടിയുള്ള പ്രൗഢയായ ഇന്ദിരാഗാന്ധി അല്ല അന്ന്. നീണ്ട തലമുടി മുകളിലേക്ക് ഉയർത്തിക്കെട്ടിയ ചെറുപ്പക്കാരിയായ ഇന്ദിരാഗാന്ധി. പദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും…
Read MoreDay: November 19, 2025
കാൽക്കരുത്തിൽ കാറോടിക്കും ചിത്രങ്ങൾ വരയ്ക്കും ഒപ്പം ഗ്രാഫിക് ഡിസൈനിംഗും: അത്ഭുതമായി ജിലുമോൾ
ഇരു കൈകളുമില്ലാതെ കാറോടിക്കുന്ന ജിലുമോൾ മേരിയറ്റ് തോമസ് 2023 ഡിസംബർ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിൽനിന്ന് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയപ്പോൾ അത് ചരിത്രമായി. ഇത്തരത്തിൽ ലൈസൻസ് നേടുന്ന ആദ്യ ഏഷ്യക്കാരി. ജനിച്ചത് കൈകളില്ലാതെ. കഠിനശ്രമത്താൽ കാലുകളെ ജിലുമോൾ കൈകളാക്കി മാറ്റി. ഡ്രൈവിംഗ് കാലുകൾകൊണ്ട്. കംപ്യൂട്ടർ കീബോർഡും മൗസും കാലുകൾകൊണ്ട് ചലിപ്പിച്ച് ഗ്രാഫിക് ഡിസൈനിംഗ് ഉൾപ്പെടെ ചെയ്യുന്നു. സ്മാർട്ട് ഫോണ് ഉപയോഗിക്കാനും കാലുകൾ തന്നെ ആശ്രയം. നല്ലൊരു ചിത്രകാരിയും പ്രഭാഷകയും എഴുത്തുകാരിയുമായ ജിലുമോൾ ഇപ്പോൾ എറണാകുളത്ത് ഫ്രീലാൻസ് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ഇന്റർനാഷണൽ മൗത്ത് ആൻഡ് ഫുട്ട് പെയിന്റിംഗ് അസോസിയേഷനിൽ അംഗത്വമുള്ള ജിലു കേരളത്തിലും പുറത്തും ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. തൊടുപുഴ കരിമണ്ണൂർ നെല്ലാനിക്കാട്ട് എൻ.വി. തോമസിന്റെയും അന്നക്കുട്ടിയുടെയും മകളാണ്. നാലര വയസുള്ളപ്പോൾ അമ്മ മരിച്ചു. അടുത്തയിടെ പിതാവും. ചങ്ങനാശേരി ചെത്തിപ്പുഴയിൽ എസ്ഡി സിസ്റ്റേഴ്സിന്റെ മേഴ്സി ഹോമിലാണ്…
Read More