പണം മുടക്കിയാൽ പണിയെടുക്കാൻ ഞങ്ങൾ തയാർ..! നിർമാണ മേഖലയും വിട്ട് ബംഗാളി കൾ പാടത്തേക്ക്; നാട്ടിൽ വിതയ്ക്കലും കൊയ്തും ഉത്‌സവങ്ങളാണെന്ന് ബംഗാളികൾ

bengali-lപി​ലി​ക്കോ​ട്: നി​ർ​മാ​ണ മേ​ഖ​ല​യി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ സ​ജീ​വ​മാ​യ​തു മ​ല​യാ​ള നാ​ട്ടി​ൽ പു​തി​യ കാ​ഴ്ച അ​ല്ലാ​യി​രി​ക്കാം. എ​ന്നാ​ൽ വ​യ​ലു​ക​ളി​ൽ കൃ​ഷി​പ്പ​ണി​യി​ൽ ഏ​ർ​പ്പെ​ടാ​ൻ കൂ​ടി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​റ​ങ്ങി​യ​തു പു​തി​യ കാ​ഴ്ചയാ​കു​ക​യാ​ണ്. കൃ​ഷി​പ്പ​ണി​യെ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ൾ പി​ലി​ക്കോ​ട് വെ​ള്ള​ച്ചാ​ൽ വ​യ​ലി​ൽ വെ​യി​ലി​നെ കൂ​സാ​തെ ജോ​ലി ചെ​യ്യു​ന്ന വി​ജ​യുടെയും കൂ​ട്ടു​കാ​രു​ടെ​യും വാ​ക്കു​ക​ളി​ൽ മ​ണ്ണി​നോ​ടു​ള്ള അ​ട​ങ്ങാ​ത്ത സ്നേ​ഹം തു​ടി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

പ​ല​ർ​ക്കും സം​ശ​യം തോ​ന്നി​യേ​ക്കാം കൃ​ഷി​യി​ൽ ഇ​വ​ർ​ക്കെ​ന്താ​ണു കാ​ര്യ​മെ​ന്ന്. എ​ന്നാ​ൽ ഇ​തി​നു​ള്ള മ​റു​പ​ടി​യും ഇ​വ​ർ ത​ന്നെ പ​റ​യും. വ്യ​വ​സാ​യ​ശാ​ല​ക​ൾ അ​ധി​ക​മൊ​ന്നും എ​ത്തി​യി​ട്ടി​ല്ലാ​ത്ത​തും ഏ​ക്ക​റു​ക​ണ​ക്കി​നു വ​യ​ലു​ക​ൾ പ​ര​ന്നു കി​ട​ക്കു​ന്ന​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​വ​രു​ടെ നാ​ട്ടി​ലു​ള്ള​ത്.

വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഇ​വ​രും കൃ​ഷി​പ്പ​ണി​യി​ൽ ഏർപ്പെട്ടിരുന്നു. ഗോ​ത​ന്പ്, ചോ​ളം തു​ട​ങ്ങി​യ കൃ​ഷി​യാ​ണെ​ന്നു​ള്ള  വ്യ​ത്യാ​സം മാ​ത്ര​മാ​ണു​ള്ള​തെ​ന്നു മാ​ത്രം. വി​ത​യ്ക്ക​ലും കൊ​യ്യ​ലും അ​വി​ട​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ളാ​ണെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ വ​യ​ലു​ക​ളി​ലെ കൃ​ഷി​പ്പ​ണി ഇ​വ​ർ​ക്ക് ഒ​ട്ടും അ​ന്യ​മ​ല്ല.
നി​ല​മൊ​രു​ക്ക​ൽ മു​ത​ൽ കൃ​ഷി ചെ​യ്ത് അ​തു പ​രി​പാ​ലി​ച്ചു വി​ള​വെ​ടു​ക്കു​ന്ന​തു വ​രെ​യു​ള്ള ഓ​രോ കാ​ര്യ​ങ്ങ​ളും ഇ​വ​ർ​ക്കു ആ​രും പ​റ​ഞ്ഞു കൊ​ടു​ക്കു​ക​യും വേ​ണ്ട. പ​ക്ഷേ ഇ​വി​ടെ ഇ​വ​ർ പൂ​ർ​ണ​മാ​യും കൃ​ഷി​പ്പ​ണി​യി​ലേ​ക്കു  തി​രി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ൾ നി​ല​മൊ​രു​ക്കു​ന്ന ജോ​ലി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഇ​വ​രെ പ​ല​രും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്.

കൃ​ഷി​പ്പ​ണി​ക്കു ന​മ്മു​ടെ നാ​ട്ടി​ൽ നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​വു​ന്ന​താ​ണ് ഇതര സം​സ്ഥ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കാ​നി​ട​യാ​ക്കു​ന്ന​ത്. ന​മ്മു​ടെ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ല​മൊ​രു​ക്കു​ന്ന​തോ​ടൊ​പ്പം ഞാ​റു ന​ടീ​ൽ മു​ത​ൽ വി​ള കൊ​യ്യു​ന്ന​തു​വ​രെ​യു​ള്ള കൃ​ഷി​പ്പ​ണി​യി​ൽ ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ നി​റ സാ​ന്നി​ധ്യം ഉ​ണ്ടാ​യാ​യേ​ക്കാ​വു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നു ഇ​ത്ത​രം കാ​ഴ്ചക​ൾ തെ​ളി​യി​ക്കു​ന്നു.

Related posts