ഗുജറാത്ത്: ഒളിച്ചോടിയെത്തിയ കമിതാക്കൾ ഇന്ത്യൻ അതിർത്തിയിൽ കടക്കുന്നതിനിടെ ബിഎസ്എഫ് പിടികൂടി. പോപത് കുമാർ (24), ഗൗരി (20) എന്നിവരെയാണ് ബിഎസ്എഫ് പിടികൂടി പോലീസിന് കൈമാറിയത്. പാക്കിസ്ഥാനിൽ നിന്ന് രാത്രി മുഴുവൻ നടന്നാണ് ഇവർ അതിർത്തിയിലെത്തിയത്. അതിർത്തിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള മിഥി എന്ന ഗ്രാമത്തിൽ നിന്നുള്ളവരാണ് ഇരുവരും. വീട്ടുകാർ എതിർത്തതിനാലാണ് ഒളിച്ചോടിയതെന്ന് ഇവർ പോലീസിനോടു പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇരുവരെയും ഭുജിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലുണ്ടായ സമാനമായ രണ്ടാമത്തെ സംഭവമാണിതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ എട്ടിന് സിന്ധ് പ്രവിശ്യയിൽ നിന്നുള്ള താര രൺമാൽ ഭിൽ എന്ന യുവാവിനെയും മീന എന്ന യുവതിയെയും ഇതുപോലെ പോലീസ് പിടികൂടിയിരുന്നു.
Read MoreDay: November 26, 2025
വയറുവേദനയുമായി പെൺകുട്ടി ആശുപത്രിയിലെത്തി; പരിശോധനയിൽ പതിനാറുകാരി ഗർഭിണി; ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടിയെ പീഡിപ്പിച്ചത് സീനിയർ വിദ്യാർഥി
കാസർഗോഡ്: പതിനാറുകാരി ഗര്‍ഭിണിയായ സംഭവത്തിൽ സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ പോലീസ് കേസെടുത്തു. ഹോസ്റ്റലിൽ താമസിച്ച് പ്ലസ് വണ്ണിന് പഠിക്കുന്ന പെൺകുട്ടി അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി വീട്ടുകാരെ അറിയിച്ചത്. ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോൾ ഗർഭിണിയാണെന്ന് വ്യക്തമായി. തുടർന്ന് ഡോക്ടർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബദിയഡുക്ക പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ യുവാവിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. പീഡനം നടന്നത് കാസർഗോഡ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേയ്ക്ക് കൈമാറി. ഒളിവിൽ കഴിയുന്ന യുവാവിനായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
Read More