കോട്ടയം: ജില്ലയിലെ സീനിയര്‍ മോസ്റ്റ് വോട്ടര്‍ മീനടം മാളിയേക്കല്‍ ശോശാമ്മ കുര്യാക്കോസിന് ഇത് പിറന്നാള്‍ മാസമാണ്. അതായത് 110-ാം പിറന്നാള്‍. അഞ്ചു തലമുറകള്‍ക്ക് കരുതലും സ്നേഹവും പകര്‍ന്ന ശോശാമ്മ പ്രായാധിക്യത്തെത്തുടര്‍ന്നുള്ള ക്ഷീണംമൂലം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ടു ചെയ്യുന്നില്ല. ഇന്നേവരെയുള്ള തെരഞ്ഞെടുപ്പില്‍ ഇത് ആദ്യമായാണ് സമ്മതിദാനാവകാശം വിനിയോഗിക്കാതിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുകളിലൊക്കെ വീടിനടുത്തുള്ള മീനടം സ്കൂളിലെ ബൂത്തില്‍ പോയി വോട്ടു ചെയ്തിരുന്നു. ശാരീരിക അവശതകളെത്തുടര്‍ന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നുതന്നെ വോട്ടവകാശം രേഖപ്പെടുത്താവുന്ന 12 ഡി പ്രകാരമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മാങ്ങാനം കാടംതുരുത്തേല് പരേതരായ ഈപ്പന്-അച്ചാമ്മ ദമ്പതികളുടെ മക്കളില്‍ മൂത്തയാളാണ് ശോശാമ്മ. പതിമൂന്നാം വയസിലായിരുന്നു വിവാഹം. മൂന്നു മക്കളാണു ശോശാമ്മയ്ക്ക്.
Read MoreDay: December 4, 2025
തേനിച്ചയെ തുരത്താൻ ആരുവിളിച്ചാലും പറന്നെത്തുന്ന സ്ഥാനാർഥി; പൂഞ്ഞാറിലെ ജോഷി മൂഴിയാങ്കലിന്റെ തേനിച്ചക്കഥയറിയാം…
കോട്ടയം: വോട്ടുപിടിത്തത്തിനിടയില് സ്ഥാനാര്‍ഥിക്ക് പെരുന്തേനീച്ചപിടിത്തവും. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡായ പെരുനിലം വെസ്റ്റിലെ ഇടതു സ്ഥാനാര്‍ഥി ജോഷി മൂഴിയാങ്കലിനാണു തെരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പെരുന്തേനീച്ചപിടിത്തവും. സ്ഥാനാര്ഥിയായതിനുശേഷം ഇതിനോടകം 20ലധികം സ്ഥലങ്ങളില്‍ പെരുന്തേനീച്ചകളെ തുരത്താന്‍ ജോഷി പോയിക്കഴിഞ്ഞു. ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിയുടെ വാഹനപര്യടനം ആരംഭിച്ച ഇന്നലെ പര്യടനത്തിനിടയിലാണു കൊഴുവനാലില്‍ പെരുന്തേനീച്ചക്കൂട്ടത്തെ തുരത്താന്‍ ജോഷി പോയത്. സഹപ്രവര്‍ത്തകനും സ്ഥാനാര്‍ഥിയുമായ കൊഴുവനാല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബി. രാജേഷ് ഇന്നലെ രാവിലെ വിളിച്ചു പെരുന്തേനീച്ചക്കൂട്ടത്തിന്റെ വിവരം പറയുകയായിരുന്നു. അട്ടപ്പാടിയിലെ അദിവാസികളില്നിന്നാണ് പെരുന്തേനീച്ചകളെയും കടന്നലുകളെയും തുരത്താനുള്ള രീതി ജോഷി മനസിലാക്കിയെടുത്തത്. ആരു വിളിച്ചാലും അവിടെയെത്തി ജോഷി ഈച്ചകളെ തുരത്തും. പെട്രോള്‍ കൂലി ഉള്‍പ്പെടെയുള്ള ചെറിയ ഫീസാണ് വാങ്ങുന്നത്. വനംവകുപ്പിന്റെയും ജില്ലാ കളക്ടറുടെയും ലൈസന്‍സുമുണ്ട്. പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോഷി ഇത്തവണ വീണ്ടും അങ്കത്തിനിറങ്ങുകയാണ്; പെരുന്തേനീച്ചകളെ തുരത്തുന്നതിനൊപ്പം വോട്ടര്‍മാരുടെ മനസും കീഴടക്കാന്‍.
Read Moreരാഹുലിൽ നിന്നും മോശം അനുഭവം നേരിട്ടവരി ൽ അമ്മയുടെ പ്രായമുള്ളവരും; ഷാഫിയോട് പറഞ്ഞപ്പോൾ മൗനം മാത്രം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എ. ഷഹനാസ്
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ്. രാഹുലിനെതിരെ ഷാഫി പറന്പിൽ എംപിയോട് പരാതി പറഞ്ഞിരുന്നതായും ഷഹനാസ് പറഞ്ഞു. മഹിള കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്ക് വരെ രാഹുൽ മാങ്കൂട്ടത്തിലിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നും എം.എ. ഷഹനാസ് വ്യക്തമാക്കി. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫിയുടെ മൗനം പരിഹാസമായി തോന്നിയെന്നും ഷഹനാസ് അറിയിച്ചു. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്ത് വിടുമെന്നും പാർട്ടി നടപടിയേയും സൈബറാക്രമണങ്ങളെയും ഭയപ്പെടുന്നില്ലെന്നും ഷഹനാസ് കൂട്ടിച്ചേർത്തു.
Read More