കാഠ്മണ്ഡു: നേപ്പാളില്‍ ആറു വനിതകള്‍ ഉള്‍പ്പെടെ 36 വ്യാജഡോക്ടര്‍മാരെ സെന്‍ട്രല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(സിഐബി) അറസ്റ്റു ചെയ്തു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി പ്രശസ്ത ആശുപത്രികളില്‍ ജോലി ചെയ്തവരാണു കുടുങ്ങിയത്. കാഠ്മണ്ഡു ഡിസ്ട്രിക്ട് കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ചു ദിവസത്തേക്കു റിമാന്‍ഡു ചെയ്തു.
ഏതാനും മാസം മുമ്പാണ് വ്യാജന്മാരെ പിടികൂടുന്നതിനു പോലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചത്.ഇതിനകം അറസ്റ്റിലായവരുടെ എണ്ണം 53 കഴിഞ്ഞു.

