കൂത്തുപറമ്പ്: കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം നടുറോഡിലൂടെ കുത്തിയൊഴുകാന്‍ തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയെടുക്കാതെ അധികൃതര്‍. കൂത്തുപറമ്പ് ബസ്സ്റ്റാന്‍ഡിന് സമീപം മെയിന്‍ റോഡിലാണ് ഈ ദുരിതകാഴ്ച. ആദ്യമൊക്കെ ചെറിയ ലീക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോള്‍ ഈ ഭാഗത്ത് മെറ്റല്‍ ഇളകി വലിയ കുഴി രൂപപ്പെടുകയും വെള്ളം വന്‍തോതില്‍ റോഡിലൂടെ ഒഴുകുകയും ചെയ്യുന്നു. കുഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം ഇരുചക്രവാഹനക്കാരുടെയും കാല്‍നടയാത്രക്കാരുടെയും ദേഹത്ത് തെറിക്കുന്നതും പതിവാണ്. ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതിന് പരിഹാരമുണ്ടാക്കാത്ത ബന്ധപ്പെട്ടവരുടെ നടപടിയില്‍ പ്രതിഷേധമുയരുന്നുണ്ട്. കുടിവെള്ളക്ഷാമം കാരണം ജനം നെട്ടോട്ടമോടുമ്പോഴാണ് അധികൃതരുടെ അനാസ്ഥയില്‍ വെള്ളം പാഴാകുന്നത്.
വെള്ളമില്ലാത്തപ്പോള്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക്
