കൊലപാതക കേസിലെ പിടികിട്ടാപ്പുള്ളി പിടിയില്‍

KNR-ARRESTഇരിട്ടി: കൊലപാതകം, വധശ്രമം ഉള്‍പെടെയുള്ള പത്ത് കേസുകളിലെ പിടികിട്ടാപ്പുള്ളി പിടിയില്‍. കിളിമാനൂര്‍ സ്വദേശി സ്വദേശി പപ്പുവെന്ന സുനോജിനെ (36) യാണ് ഇരിട്ടി സിഐ ബി. ഉണ്ണികൃഷ്ണനും സംഘവും വള്ളിത്തോട് പെരിങ്കിരിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വള്ളിത്തോട്, പെരിങ്കിരി മേഖലകളില്‍ തേപ്പ് തൊഴില്‍ ചെയ്തുവരികയായിരുന്നു. കിളിമാനൂര്‍ പോലീസ് നല്‍കിയ  സൂചനയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലാകുന്നത്. 1990 ല്‍ നടന്ന കൊലപാതകം, കവര്‍ച്ച, തട്ടികൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ഇരിട്ടി പോലീസില്‍നിന്നും കിളിമാനൂര്‍ പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി.

Related posts