കോഴിക്കോട്: നിയമസഭ തെരെഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ പാര്‍ട്ടികളും മുന്നണികളും പ്രചരണ രംഗത്തു സജ്ജിവമായിക്കഴിഞ്ഞു. പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിക്കുന്ന തിരക്കിലാണു സ്ഥാനാര്‍ഥികളില്‍ പലരും. തെരഞ്ഞെടുപ്പു പ്രചരണത്തിനായി പാര്‍ട്ടികള്‍ ഫഌക്സുകളും ചുവരെഴുത്തുകളും പോസ്റ്ററുകളും ഉപയോഗിക്കുന്നു.
എന്നാല്‍ ഇവയ്ക്കു കടുത്ത നിയന്ത്രണം വന്നതോടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണു രാഷ്ട്രിയ പാര്‍ട്ടികളും കച്ചവടക്കാരും. പാര്‍ട്ടി ചിഹ്നങ്ങളോടുകൂടിയ സാരികളും കുടകളും ബലൂണുമെല്ലാം മുന്‍ തെരെഞ്ഞെടുപ്പുകളില്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്തവണ ഇവയില്‍ നിന്നു വ്യത്യസ്ഥമായി പാര്‍ട്ടി ചിഹ്നങ്ങളോടു കുടിയ ചെരുപ്പുകള്‍ വിപണിയില്‍ ഇറങ്ങിയിരിക്കുകയാണ്. ഇതോടെ പാര്‍ട്ടികള്‍ക്കു പാദരക്ഷകളില്‍ പോലും വോട്ടഭ്യര്‍ഥിച്ച് ഒരോ വോട്ടും ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് അവസരമൊരുക്കുകയാണു കച്ചവടക്കാര്‍. പ്രമുഖ കമ്പനികളുടെ ചെരുപ്പുകളാണു വിപണിയിലെത്തിയിരിക്കുന്നത്.