ഇനി എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ! പുതിയ ഉത്തരവിറങ്ങി…

സംസ്ഥാനത്തെ എല്ലാവര്‍ക്കും ഇനി സൗജന്യ വാക്‌സിന്‍. ഇതു പ്രകാരം സംസ്ഥാനത്ത് 18നും 45നും ഇടയില്‍ പ്രായമായവര്‍ക്ക് കോവിഡ് വാക്്‌സിന്‍ തികച്ചും സൗജന്യമായിരിക്കും.

ഇതു സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.സര്‍ക്കാര്‍ മേഖലയിലാണ് വാക്‌സിന്‍ സൗജന്യമായി നല്‍കുക.

പുതിയ ഉത്തരവോടെ സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. കഴിഞ്ഞ ദിവസം മുതല്‍ കോവിന്‍ ആപ്പ് വഴി 18 കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു.

18 നും 45 നും ഇടയിലുള്ളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കേരളം ഒരു കോടി ഡോസ് വാക്‌സിന്‍ വില കൊടുത്ത് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.

Related posts

Leave a Comment