ചാത്തന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി എസ്എന്‍ഡിപി സ്ഥാനം രാജിവയ്ക്കണം :സി. വി പത്മരാജന്‍

klm-bjpsndpചാത്തന്നൂര്‍: ഗുരുദേവ വചനങ്ങള്‍പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരിക്കലും ബിജെപിയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് സി.വി പത്മരാജന്‍ പറഞ്ഞു.പരവൂര്‍ എസ്എന്‍വിആര്‍സി ബാങ്ക് ഹാളില്‍ ചേര്‍ന്ന പരവൂര്‍ മണ്ഡലം യുഡിഎഫ്  തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി യുടേത് സവര്‍ണ ഫാസിസ്റ്റ് സിദ്ധാന്തമാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുദേവ വചനത്തെ എതിര്‍ക്കുന്നവരാണവര്‍.

അതിനാല്‍ ബിജെപിയുടെ ചിഹ്നത്തില്‍ മത്സരിക്കുന്ന ചാത്തന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും പത്മരാജന്‍ ആവശ്യപ്പെട്ടു. ഈഴവജാതി പിന്നോക്ക സമുദായങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കിയിട്ടുള്ളത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ ഗ്രസാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്നും  സി.വി പത്മരാജന്‍ പറഞ്ഞു.

പരവൂര്‍ മോഹന്‍ദാസ് അദ്ധ്യക്ഷതവഹിച്ചയോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ശൂരനാട് രാജശേഖരന്‍ ജി. പ്രതാപവര്‍മ്മ തമ്പാന്‍, നെടുങ്ങോലം രഘു,   അഡ്വ: രാജേന്ദ്രപ്രസാദ്, പരവൂര്‍ രമണ ന്‍, എ. ഷുഹൈബ്, പരവൂര്‍ സജീബ്,  ജെ. ഷെരീഫ്, സുനില്‍കുമാര്‍, ജി. രഘു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts