ബംഗളുരുവില്‍ യുവതിക്കുനേര്‍ക്കുണ്ടായ മാനഭംഗശ്രമം ഒരാള്‍ കസ്റ്റഡിയില്‍; ഹോസ്റ്റലിന്റെ ഉടമസ്ഥന്‍ അനുവദിക്കാത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പെണ്‍കുട്ടി

CCTVബംഗളൂരു: ബംഗളുരുവില്‍ താമസസ്ഥലത്തിനു തൊട്ടടുത്ത് യുവതിക്കുനേര്‍ക്കുണ്ടായ മാനഭംഗശ്രമത്തില്‍ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. അക്ഷയ് (24) എന്നയാളെയാണ് പിടികൂടിയത്. ഇയാള്‍ കാബ് ഡ്രൈവറാണെന്ന് പോലീസ് പറഞ്ഞു.—ഏപ്രില്‍ 23 നാണ് സംഭവം നടന്നതെങ്കിലും ഒരാഴ്ച കഴിഞ്ഞാണ് മണിപ്പൂര്‍ സ്വദേശിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഹോസ്റ്റലിന്റെ ഉടമസ്ഥന്‍ അനുവദിക്കാത്തതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പെണ്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഏപ്രില്‍ 23ന് രാത്രി 10ന് യുവതി താമസിക്കുന്ന ഹോസ്റ്റലിനു പുറത്ത് ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു ആക്രമിക്കാന്‍ ശ്രമമുണ്ടായത്. പിന്നിലൂടെ എത്തി യുവതിയെ കടന്നുപിടിച്ച അക്രമി, ഇവരെ തൊട്ടടുത്ത ഒഴിഞ്ഞ കെട്ടിടത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നു. എന്നാല്‍ യുവതി ബഹളംവച്ചതിനെ തുടര്‍ന്ന് സമീപത്തുനിന്ന് ആളുകള്‍ ഓടിയെത്തിയതോടെ അക്രമി രക്ഷപ്പെടുകയായിരുന്നു.— യുവതിയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.—

Related posts