മുംബൈ: മകളുടെ കാമുകനെ കൊലപ്പെടുത്തി പെൺകുട്ടിയുടെ കുടുംബം. പ്രണയബന്ധത്തിൽ നിന്ന് പിൻമാറത്തതിന്റെ പേരിലാണ് മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ സാക്ഷം(20) എന്ന യുവാവിനെ കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.
കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്മാരും ചേര്ന്ന് യുവാവിനെ മര്ദിച്ച ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു. സാക്ഷത്തിന്റെ സംസ്കാരത്തിനെത്തിയ അഞ്ചല് മൃതദേഹത്തില് മഞ്ഞള് പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു.
ജീവിതകാലം മുഴുവന് സാക്ഷമിന്റെ വീട്ടില് അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള് ആരായാലും അവര്ക്ക് വധശിക്ഷ നല്കണമെന്നും അഞ്ചല് ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര് വഴിയാണ് ഇരുവരും തമ്മില് പരിചയത്തിലാകുന്നത്. പിന്നീട് പ്രണയത്തിലായി. മൂന്ന് വര്ഷങ്ങള് പിന്നിട്ടപ്പോള് ജാതിയുടെ പേരില് വീട്ടില് നിന്നും എതിര്പ്പുകള് നേരിടേണ്ടി വന്നു. എന്നാല്, ഭീഷണിപ്പെടുത്തലുകള് ഉണ്ടായിരുന്നെങ്കിലും അഞ്ചല് അവളുടെ പ്രണയത്തില് ഉറച്ചുനിന്നു.
അഞ്ചല് പ്രണയത്തില് നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെ അവളുടെ സഹോദരന്മാരും പിതാവും ചേര്ന്ന് സാക്ഷമിനെ അതിക്രൂരമായി കൊലപ്പെടുത്തി. സംഭവത്തില് ആറ് പ്രതികള്ക്കെതിരെ വിവിധ വകുപ്പുകള് ചേര്ത്ത് പോലീസ് കേസെടുത്തു. പ്രതികള് അറസ്റ്റിലായി.

