കറ്റാനം: കേരളത്തില്‍ വര്ഗീയഅജണ്ടനടപ്പിലാക്കാന് ശ്രമിക്കുന്ന ബിജെപിയുടെയും സംഘപരിവാറിന്റെയും നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ എന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കുറത്തികാട് ജംഗ്ഷനില്‍ മാവേലിക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്. രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന കിരാത സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് ഇതിനെ മതനിരപേക്ഷമൂല്യങ്ങള്‍ ഉയര്‍ത്തി ശക്തമായി ചെറുക്കാന്‍ ജനങ്ങള്‍ ഒറ്റകെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ വിധിയെഴുതണം .
കേരളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം അഴിമതി ഭരണമാണ് നടന്നത് ഇതിനെതിരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അഴിമതി മുക്ത ഭരണം വരണമെന്നാണ് ഇപ്പോള്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അഞ്ച് വര്‍ഷം കൊ|് 25 ലക്ഷംപേര്‍ക്ക് പുതിയ തൊഴില്‍ സൃഷ്ടിക്കാനുള്ള നയസമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുക. അതില്‍ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ ഐടി, ടൂറിസം മേഖലയിലായിരിക്കും.സ്വതന്ത്ര കേരള ചരിത്രത്തിലെ ഏറ്റവും അഴിമതി പുരണ്ടസര്ക്കാരാണ് ഇപ്പോള്‍ പടിയിറങ്ങുന്നത്. ധാര്‍മികത ഇല്ലാത്തതുകൊ|ാണ് ഉമ്മന്ചാ|ി അധികാരത്തില്‍ അള്ളിപ്പിടിച്ചിരുന്നതെന്നും ഈ സര്
ക്കാരിനെതിരെ വിധിയെഴുതാനുള്ള ചരിത്രപരമായ ദൗത്യമാണ് കേരളത്തിലെ ജനങ്ങള്‍ക്കുള്ളതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കെ. ചന്ദ്രനുണ്ണിത്താന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.സി.എസ് സുജാത,സജിചെറിയാന്,കെ രാഘവന്,ജേക്കബ് ഉമ്മന്‍,മധുസൂധനന്,മുരളി തഴക്കര,ചാരുംമൂട് സാദത്ത് ,പ്രഭ വി മറ്റപ്പള്ളി,ബിനു വര്‍ഗീസ്,ഗോപകുമാര്‍,ജി ഹരിശങ്കര്‍,എന്നിവര്‍ പ്രസംഗിച്ചു.