ഒരു ദിവസത്തെ സര്‍വീസ് വരുമാനം നീക്കിവച്ച് രോഗികള്‍ക്കു സാന്ത്വനമായി സ്വകാര്യബസ്

ktm-busകോട്ടയം: കാന്‍സര്‍ രോഗികള്‍ക്ക് ഒരു ദിവസത്തെ സര്‍വീസ് വരുമാനം നീക്കിവച്ച് സ്വകാര്യ ബസ്. ചങ്ങനാശേരി-പാലാ- തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കോണ്‍കോര്‍ഡ് ബസിന്റെ ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ വേതനവുമുള്‍പ്പെടെയാണ് കാന്‍സര്‍, കിഡ്‌നി രോഗികള്‍ക്കു നല്‍കിയത്. മല്പാനച്ചന്‍ ഫൗണ്ടേഷന്‍നാണ് തുക കൈമാറിയത്.  മണര്‍കാട് സബ് ഇന്‍സ്‌പെക്്ടര്‍  പ്രദീപ് തുക ഫൗണ്ടേഷന്‍ പ്രസിഡന്റ് പി.സി. ഏബ്രാഹിമിന് കൈമാറി. മണര്‍കാട് പഞ്ചായത്ത പ്രസിഡന്റ് പി.സി. ചെറിയാന്‍ സന്നിഹിതനായിരുന്നു.

Related posts