വിജയങ്ങള്‍ തന്റെ പ്രതികാരമാണ്,വിവാദങ്ങള്‍ക്കെതിരെയുള്ള മധുരപ്രതികാരം-മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വാങ്ങിയ ശേഷമാണ് നടി കങ്കണ റണൗത്ത് ഇത്തരത്തില്‍ പറഞ്ഞത്. തന്റെ വിജയങ്ങളില്‍ വിളറി പൂണ്ടവരാണ് തന്നെ മനോരോഗിയെന്ന് വിളിക്കുന്നതെന്നും കങ്കണ പറഞ്ഞു.
ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കങ്കണ വിവാദങ്ങള്ക്കെതിരേ ഇത്തരത്തില്‍ പ്രതികരിച്ചത്. നടന് ഹൃത്വിക് റോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ കങ്കണയെ ഏറെ അലട്ടിയിരുന്നു. എന്തായാലും വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന സമയത്ത് ലഭിച്ച ഈ അംഗീകാരം കങ്കണയ്ക്ക് ഏറെ ആശ്വാസം നല്കുന്ന ഒന്നാണ്.