കൊടകര: പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെപിഎംഎസ് ആനത്തടം ശാഖ യുടെ ആഭഭിമുഖ്യത്തില് മൗനജാഥ നടത്തി. കെപിഎംഎസ് കൊടകര യൂണിയന് ജോ. സെക്രട്ടറി പി.കെ കിഷോര്‍, ശാഖ പ്രസിഡന്റ് പി.എസ്. സതീഷ്, സെക്രട്ടറി ആര്.വി. സുധീര്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇരിങ്ങാലക്കുട: ജിഷയുടെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എകെപിയുഎസ് വനിതാസമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടത്തി. നഗരത്തില്‍ നടന്ന പ്രകടനത്തിനുശേഷം നടന്ന പ്രതിഷേധയോഗം എകെപിയുഎസ് സംസ്ഥാന പ്രസിഡന്റ് പി.പി. സര്‍വന്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ ജിഷയുടെ മരണത്തില്‍ വായ്മൂടിക്കെട്ടി പ്രതിഷേധറാലി നടത്തി. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് മുതല്‍ ഠാണാ വഴി മുനിസിപ്പാലിറ്റിയില്‍ റാലി അവസാനിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ ലത സുധാകരന് നേതൃത്വം നല്കി. ഇരിങ്ങാലക്കുട: എസ്സി, എസ്ടി വിദ്യാഭ്യാസ സംരക്ഷണസമിതി കാറളം മൂര്‍ക്കനാട് മേഖല കമ്മിറ്റിയുടെ പ്രതിഷേധയോഗം ഷാജു വാവക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട: ബിജെപി നമ്പ്യാങ്കാവ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിഷ അനുസ്മരണം സംഘടിപ്പിച്ചു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സൂരജ് നമ്പ്യാങ്കാവ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സുഭാഷ്, വാര്‍ഡ് കൗണ്‍സിലര്‍ രമേഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മൗന ജാഥയിലും യോഗത്തിലും നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു.