കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ 730 ബാറുകളുടെ മുതലാളിമാര്‍ക്കുവേണ്ടി തൃപ്പൂണിത്തുറയിലെത്തി നുണപ്രചാരണം നടത്തരുതെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയോട് കെ.ബാബു.രാഷ്ട്രീയമായ പോരാട്ടത്തെ അത്തരത്തില്‍ തന്നെ നേരിടണമെന്നും അല്ലാതെ കുപ്രചാരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മരട് നഗരസഭയിലെ തെരഞ്ഞെടുപ്പ് പര്യടനപരിപാടിയുടെ കൊട്ടാരം ജംഗ്ഷനിലെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരെ അപരന്മാരെ യുഡിഎഫ് രംഗത്തിറക്കിയെന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിന്റെ നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ബോധപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ബാബു പറഞ്ഞു.അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ കാലക്രമേണ തുറക്കാമെന്ന ഇടതുപക്ഷ നേതാക്കളുടെ ഉറപ്പിന്മേല് തന്റെ പരാജയത്തിനുവേണ്ടി ബാര്‍മുതലാളിമാര്‍ പണമൊഴുക്കുകയാണെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ആരോപിച്ചു