മൂ​ന്നാ​റി​ൽ വ​ൻ മ​ണ്ണി​ടി​ച്ചി​ൽ; നി​ര​വ​ധി പേ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി വി​വ​രം; പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും രാ​ജ​മ​ല​യി​ലേ​ക്ക് തി​രി​ച്ചു

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ വ​ൻ മ​ണ്ണി​ടി​ച്ചി​ൽ. മൂ​ന്നാ​ർ രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ൽ വീ​ടു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. 80 പേ​ർ താ​മ​സി​ക്കു​ന്ന ല​യ​ത്തി​നു മു​ക​ളി​ലേ​ക്കാ​ണ് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​വി​ടെ എ​ത്ര പേ​ർ താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ത്ര പേ​രെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാറ്റി​യെ​ന്നും വ്യ​ക്ത​മ​ല്ല.

പ്ര​ദേ​ശ​വാ​സി​ക​ൾ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തേ​യ്ക്ക് തി​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​വ​രി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. മൂ​ന്ന് പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത വി​വ​രം ഉ​ണ്ട്. നി​ര​വ​ധി പേ​ർ മ​ണ്ണി​ന​ട​യി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യു​മാ​ണ് വി​വ​രം.

പോ​ലീ​സും അ​ഗ്നി​ശ​മ​ന​സേ​ന​യും രാ​ജ​മ​ല​യി​ലേ​ക്ക് തി​രി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തി​നാ​ൽ ര​ണ്ട് മ​ണി​ക്കൂ​റെ​ങ്കി​ലും വേ​ണം ഇ​വ​ർ​ക്ക് ഇ​വി​ടെ എ​ത്താ​ൻ. മൂ​ന്നാ​ർ-​രാ​ജ​മ​ല റോ​ഡി​ലെ പെ​രി​യ​വ​ര പാ​ല​വും ഒ​ലി​ച്ച് പോ​യി​രു​ന്നു.

ഇ​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.സ്ഥ​ല​ത്ത് ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Related posts

Leave a Comment