ചെങ്ങന്നൂര്‍: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഇടതുമുന്നണിയിലെ സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ യുഡിഎഫില്‍ എത്തിച്ചേരുമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. യുഡിഎഫ് സ്ഥാനാര്‍ഥി പി.സി. വിഷ്ണുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മുളക്കുഴ അരീക്കരയില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരണം. ഹിന്ദുക്കളും അഹിന്ദുക്കളും എന്ന വേര്‍തിരിവുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ട് അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ കേരളത്തിലെ ജനങ്ങള്‍ അനുവദിക്കില്ല.
യുഡിഎഫ് മണ്ഡലം കണ്‍വീനര്‍ തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. ആര്‍എസ്പി ജില്ലാ സെക്രട്ടറി അഡ്വ. ബി. രാജശേഖരന്‍, മാന്നാര്‍ വിജയന്‍, കെ.ആര്‍. രാജപ്പന്‍, പ്രിയദേവ്, ബിപിന്‍ മാമ്മന്‍, അലക്‌സാണ്ടര്‍ കാരയ്ക്കാട്, ഓമന രാമചന്ദ്രന്‍, ശശിധരന്‍ മുളക്കുഴ, പി.ആര്‍. ഗോപിനാഥ്, റ്റി.എന്‍. ശാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.