തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. എന്നാൽ ബിജെപിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ തനിക്ക് സാധിക്കുമെന്നും ബിജെപി കോർ കമ്മിറ്റി യോഗത്തിനു മുന്നോടിയായി മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
ശബരിമല സമരം വൻ വിജയമായിരുന്നു. അത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ ഗുണം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.
