കോഴിക്കോട്: വെള്ളയില്‍ തോപ്പയില്‍ പുലിമുട്ടിനു സമീപം പാറക്കെട്ടുകള്‍ക്കിടയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം പയ്യോളി ഇരിങ്ങലില്‍ ബിഎസ്എഫ് ഇന്‍സ്‌പെക്ടറെ വെടിവച്ചുകൊന്ന ശേഷം രക്ഷപ്പെട്ട ജവാന്‍ ബിഹാര്‍ സ്വദേശി ഉമേഷ് പാല്‍ (51) ന്റെതാണെന്ന് സംശയിക്കുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുഖം വികൃതമായ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമുണ്ട്.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയിലായതിനാല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ മൃതദേഹം തിരിച്ചറിയാനെത്തിയിട്ടില്ല. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്ന മൃതദേഹം ഫയര്‍ഫോഴ്‌സെത്തിയാണ് പുറത്തെടുത്തത്. വെള്ളയില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.