പത്തനാപുരം: വോട്ടഭ്യര്‍ഥിച്ച് കൊണ്ടുള്ള ഗാനങ്ങളിലൂടെ നാദ വിസ്മയം തീര്‍ത്ത ജോയല്‍ റെജി എന്ന കൊച്ചു മിടുക്കന് ശ്രദ്ധേയനായി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി തിരക്കിലായിരുന്നു ജോയല്‍ എന്നഎട്ട്വയസുകാരന്. ഇത്തവണമുന്നണികള്ക്കായി പത്തനാപുരത്ത് തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ ആലപിച്ചത് പിറവന്തൂര്‍ കറവൂര്‍ പുത്തന്‍ കടയില്‍ റെജി ജാന്‍സി റെജി ദമ്പതികളുടെ മകന് ജോയല്‍ റെജിയാണ്.പുനലൂര്‍ സെന്റ് തോമസ് സ്ക്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ചുമിടുക്കന്. ഒന്നര വര്‍ഷമായി സംഗീതം ആഭ്യസിക്കുന്ന ജോയല്‍ ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് രംഗത്തെതാര മാകുന്നത്.
ഇത്തവണ ‘ശാരദാബരം.’ എന്ന വരികളുടെതടക്കം നിരവധി പാരഡി ഗാനങ്ങളാണ് ജോയല്‍ പാടിയിരിക്കുന്നത്. മിക്ക തെരഞ്ഞെടുപ്പ് പ്രചരണ വേദികളിലും ജോയല്‍ പാടിയിട്ടുണ്ട്.ഇതിന് പുറമെ സിനിമാഗാനങ്ങളുംമാപ്പിളപ്പാട്ടുകളും പാടാറുണ്ട്.സി ബി എസ് ഇ യുടെ ജില്ലാതല ദീപിക ടാലന്റ് ഫെസ്റ്റിലും, നാല് വര്‍ഷമായി മലങ്കരകാത്തലിക്സഭയുടെസര്ഗോല്സവത്തിലെയും വിജയിയാണ്.സി ബി എസ് ഇ കലോല്സവത്തിന്റെഭാഗമായിതിരുവനന്തപുരം,കോട്ടയം,എറണാകുളം എന്നീ ജില്ലകളിലെ സംഗീതമല്സരങ്ങളില്പങ്കെടുത്തിട്ടുണ്ട്.
പുനലൂര്‍ തൊളിക്കോട് സ്വദേശിയായ ശ്രീകുമാറിന്റെ ശിക്ഷണത്തില്‍ കര്‍ണ്ണാട്ടിക് സംഗീത ത്തിലുംപരീശിലിക്കുന്നു.ഗാനങ്ങള്‍ വീട്ടില്‍ തന്നെ പാടിറിക്കോര്ഡ് ചെയ്തശേഷം പിന്നണി കൂടിഉള്പ്പെടുത്താനായിറിക്കോര്ഡിംഗ്സ്റ്റുഡിയോകള്ക്ക് നല്‍കും. അമ്മയും അച്ഛനും അമ്മാവനും നല്കുന്നപരിശീലനവുംവേദികളിലെത്തുമ്പോള്സഹായകമാകുന്നതായി ജോയല്‍ പറയുന്നു.കൂടുതല്‍ സംഗീതം പഠിക്കണമെന്നും ഒരുസംഗീതജ്ഞന് ആകണമെന്നുമാണ് ജോയലിന്റെആഗ്രഹം.
തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഒരു പൊതുയോഗത്തില്‍ വച്ച് ജോയലിന്റെ പാട്ട് കേട്ട ഗണേഷ്കുമാറാണ് ഇത്തവണ തെരഞ്ഞെടുപ്പ്പ്രചാരണഗാനങ്ങള്പാടാനുള്ള അവസരം ഒരുക്കിയത്.പിറവന്തൂര്‍ പഞ്ചായത്തിലെ മിക്ക സ്വീകരണവേദികളിലും തല്‍സമയം സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പാടി.പിതാവ് റെജി വെല്‍ഡിംഗ് തൊഴിലാളിയാണ്.കര്ഷകവിപണിജീവനക്കാരിയാണ്മാതാവ്.മ ാതാപിതാക്കള്ക്കൊപ്പമാണ്തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ ക്കായിജോയല് കളത്തിലിറങ്ങിയത്.