ആം ആദ്മി പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധം

PKD-AAPപാലക്കാട്: പാലായില്‍ സമാധാനപരമായി ഇലക്്ഷന്‍ പ്രചാരണം നടത്തിയ ആം ആദ്മി പ്രവര്‍ത്തകരെ ഗുണ്ടകള്‍ മര്‍ദിച്ച സംഭവത്തില്‍ പാര്‍ട്ടി പാലക്കാട് ഘടകം പ്രതിഷേധിച്ചു. അഴിമതി നടത്തുന്നവര്‍ക്ക് സംരക്ഷണവും അതു തുറന്നു പറയുന്നവര്‍ക്ക് മര്‍ദനവും എന്നതാണ് അവിടെ നടന്നത്. ഇത് കണ്ടിട്ടും പോലീസ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

ജിഷയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന ചര്‍ച്ച ഗൗരവത്തില്‍ നടക്കുന്ന സാഹചര്യത്തിലാണ് ആം ആദ്മി പ്രവര്‍ത്തകരായ സ്ത്രീകളെ പകല്‍സമയം ഗുണ്ടകള്‍ മര്‍ദിച്ചത്. സത്യം പറയുന്നവരെ തല്ലിയൊതുക്കാമെന്ന ചിന്തയിലാണ് ആക്രമണം അഴിച്ചുവിടുന്നതെങ്കില്‍ അതു തെറ്റാണെന്നാണ് ആം ആദ്മിക്ക് പറയാനുള്ളത്. വിഷയത്തില്‍ പോലീസ് അടിയന്തിരമായി ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്ത് അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും ആം ആദ്മി പാലക്കാട് ഘടകം ആവശ്യപ്പെട്ടു.ജില്ലാ കണ്‍വീനര്‍ കാര്‍ത്തികേയന്‍ ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

Related posts