സിപിഎം വിട്ടു ബിജെപിയില്‍ ചേര്‍ന്നവര്‍ക്കു മര്‍ദനം

klm-bjpകണ്ണൂര്‍: സിപിഎംവിട്ട് ബിജെപിയില്‍ ചേര്‍ന്ന വൈരാഗ്യത്തിന് യുവാക്കളെ മര്‍ദിച്ചതായി പരാതി. എടചൊവ്വയിലെ പുത്തന്‍പുരയില്‍ ജിതിന്‍ (27), സുഹൃത്തുക്കളായ പ്രദീഷ്, അതുല്‍, ജിത്ത് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ വൈകുന്നേരം എടചൊവ്വയിലായിരുന്നു സംഭവം.  കാപ്പിന്‍ച്ചേരി ഡിവിഷന്‍ കൗണ്‍സിലറും സിപിഎം പ്രവര്‍ത്തകനുമായ പ്രമോദ് സെല്‍വന്‍ എന്ന ബൈജു, ജയപ്പന്‍ എന്ന ജികേഷ്, കിരണ്‍ ജെയ്‌സണ്‍, വിനീത്, വിപിന്‍ എന്ന മാത്യു, അനഘന്‍ എന്ന അജൂട്ടന്‍, ജ്യോതിഷ്, സൗരവ്, റജിന്‍, ബിജു എന്നീ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്നു മര്‍ദിച്ചതായാണു പരാതി.  ഇരുമ്പുവടി, കല്ല്, ആണിപറിച്ച പട്ടിക എന്നിവകൊണ്ട് മര്‍ദിച്ചുവെന്ന് ജിതിന്റെ പരാതിയില്‍ ടൗണ്‍ പോലീസ് വധശ്രമത്തിന് സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തു.

Related posts