കീർത്തി സുരേഷ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. അജയ് ദേവ്ഗണിന്റെ നായികയായി ആണ് താരം ബോളിവുഡിൽ ചുവടുറപ്പിക്കാനൊരുങ്ങുന്നത്. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സയ്ദ് അബ്ദുൾ റഹീമിന്റെ ജീവിതം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അമിത് ശർമയാണ്.
ഡൽഹി, മുംബൈ, കോൽക്കത്ത എന്നീ സ്ഥലങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ബോണി കപൂർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. അർജുൻ കപൂർ ഉൾപ്പടെയുള്ള ബോളിവുഡിലെ മുൻനിര താരങ്ങൾ കീർത്തിയെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

