കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മെച്ചപ്പെട്ട വിജയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പരാജയം, പരാജയം തന്നെയാണ്. പരാജയം സംബന്ധിച്ച് പാര്‍ട്ടിതലത്തിലും മുന്നണി തലത്തിലും ആലോചിക്കും. ബിജെപിയെ ശക്തമായി തടഞ്ഞു നിര്‍ത്തിയത് യുഡിഎഫാണ്. ബിജെപിയുടെ ആശയങ്ങളോടും അജണ്ടകളോടും കേരളത്തിനു യോജിക്കാനാവില്ല. അതിനാല്‍ തന്നെ ബിജെപി അക്കൗണ്ട് തുറക്കരുതെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് യുഡിഎഫാണ്. പ്രതിപക്ഷ നേതൃത്വസ്ഥാനം തീരുമാനിക്കേണ്ടത് പാര്‍ട്ടിയും എംഎല്‍എമാരുമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മന്ത്രിമാര്‍ കടപുഴകിയിട്ടും ഉലയാതെ മുഖ്യമന്ത്രി
കോട്ടയം: ആരോപണ വിധേയരായ മന്ത്രിമാരില്‍ പലരും കടപുഴകി വീണപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ പോറലേല്‍ക്കാതെ രക്ഷപെട്ടു. ഉമ്മന്‍ ചാണ്ടി എതിര്‍സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിനെ പരാജയപ്പെടുത്തി. 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ ചാണ്ടി ജയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ ഉമ്മന്‍ ചാണ്ചിയുടെ ഭൂരിപക്ഷം കുറഞ്ഞു. 2011 ല്‍ 33,255 വോട്ടായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം.