പയ്യന്നൂര്‍: കുഞ്ഞിമംഗലം എടാട്ട് പറമ്പത്ത് സിഐടിയു പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു. തേപ്പ് തൊഴിലാളിയും ഓട്ടോ ഡ്രൈവറുമായ പറമ്പത്തെ മാവത്ത് അജേഷി (35)ന്റെ കെഎല്‍ 13 ബി 358 ബജാജ് ഓട്ടോറിക്ഷയാണ് കത്തിച്ചത്.ഇന്നു പുലര്‍ച്ചെയാണ് സംഭവം. പതിവുപോലെ പറമ്പത്ത് സാംസ്കാരിക നിലയത്തിന് മുമ്പില്‍ നിര്‍ത്തിയിട്ടതായിരുന്ന ഓട്ടോറിക്ഷ. ഇന്നു രാവിലെ പുകയുയരുന്നത് കണ്ട് നോക്കിയപ്പോള്‍ പൂര്‍ണമായും കത്തി നശിച്ച നിലയിലായിരുന്നു. അജേഷിന്റെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു.
എടാട്ട് സിഐടിയു പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു
