ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരണം: മോദി

narendra-modiന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കു ശരിയാംവണ്ണം യത്‌നിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് മോദി ഫുട്‌ബോളിന്റെ പ്രാധാന്യത്തെക്കുറിച്ചു വാചാലനായത്. ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും പറ്റിയ അന്തരീക്ഷമാണ് ഇപ്പോളെന്ന് അദ്ദേഹം പറഞ്ഞു. 2017ല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് വലിയ സാധ്യതയാണ്. അതു ഫലപ്രദമായി മുതലാക്കാനാവണം. ഫുട്‌ബോളിന്റെ വികാസത്തിന് എല്ലാവരുടെയും അഭിപ്രായം ആരായുന്നതായും അദ്ദേഹം അറിയിച്ചു. മൂന്നു മാസത്തിനിടെ ഇതു മൂന്നാം തവണയാണ് പ്രധാനമന്ത്രി ഫുട്‌ബോളിന്റെ വളര്‍ച്ചയെക്കുറിച്ച് മന്‍ കി ബാത്തില്‍ പരാമര്‍ശിക്കുന്നത്.

എനിക്കറിയാം, ഇന്ത്യയിലെ ലക്ഷക്കണക്കിന് യുവാക്കള്‍ ഫുട്‌ബോള്‍ കാണുന്നവരാണ്. പക്ഷേ, അവര്‍ കളിക്കുന്നില്ല. ക്രിക്കറ്റ് കാണുന്നതിനൊപ്പം കളിക്കുകയും ചെയ്യുന്നു. അതുപോലെ ഫുട്‌ബോളും വളരണം. മികച്ച ഭാവിയാണ് ഫുട്‌ബോളിന് ഇന്ത്യയിലുള്ളത് -പ്രധാനമന്ത്രി പറഞ്ഞു. 2017 ഒക്ടോബറിലാണ് അണ്ടര്‍ 17 ലോകകപ്പ്.

Related posts