ഏങ്ങണ്ടിയൂര്‍: പൊക്കുളങ്ങര പാലത്തിനടുത്തു ബൈക്കില്‍ പോകവേ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു. പൊക്കുളങ്ങര ബീച്ച് ചെമ്പന്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ശശികുമാറി(44)നാണു വെട്ടേറ്റത്. ശശികുമാറിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഇരുകാലുകളും അറ്റുതൂങ്ങിയ നിലയിലായി രുന്നു.
കൈക്കും വെട്ടേറ്റിട്ടുണ്ട്. ശശിധരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെട്ടേറ്റ ഇദ്ദേഹത്തിന്റെ കരച്ചില്‍ കേട്ടു നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. പാലത്തിനടുത്തു പതിയിരുന്ന ആര്‍എസ്എസ്- ബിജെപി സംഘമാണു ശശികുമാറിനെ വെട്ടിയതെന്നു സിപിഎം ആരോപിച്ചു. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി. മാര്‍ച്ച് 19നു പൊക്കുളങ്ങരമേഖലയില്‍ ഇരുസംഘ ങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇതെന്നു പോലീസ് കരുതുന്നു.