ഗോഹട്ടി: ആസാമില്‍ ബിജെപി നേതൃത്വം പുലിവാലു പിടിച്ചിരിക്കുകയാണ്. പുതിയ എം എല്‍എ അംഗൂര്‍ ലത ദേഖയുടെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിറയുന്നതാണ് ബിജെപിക്കു തലവേദനയായിരിക്കുന്നത്. ആസാമീസ് സിനിമയിലെ ഗ്ലാമര്‍ താരമായ അംഗൂര്ലതയെ സ്ഥാനാര്‍ഥി യാക്കിയപ്പോള് ഒരു സീറ്റ് ഉറപ്പാക്കുകയെന്നതാണ് ബിജെപി ലക്ഷ്യമാക്കിയിരുന്നത്. എന്നാല്‍, ജയിച്ചു കഴിഞ്ഞപ്പോള്‍ ഇപ്പോള്‍ ബിജെപിക്കു മാനം പോകുന്ന സ്ഥിതിയാണ്. ആസാമീസ് സിനിമയിലെ അതീവഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു അംഗൂര്ലത.
പ്രചാരണ സമയത്തും വോട്ടെണ്ണല്‍ വരെയും വലിയ പ്രശ്നമില്ലായിരുന്നു. എന്നാല്‍, ബത്തദ്രോബ മണ്ഡലത്തില്‍നിന്ന് ആറായിരം വോട്ടുകള്‍ക്ക് അംഗൂര്ലത ജയിച്ചെന്ന വാര്ത്തപുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അലക്ക് തുടങ്ങി. അംഗൂര്‍ലതയുടെ വര്ഗറായിട്ടുള്ള ചിത്രങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. കൂടെ തലവാചകം ഇങ്ങനെ: ഇന്ത്യയിലെ ഏറ്റവും ഹോട്ടസ്റ്റ് എംഎല്‍എ..!
ആസാമിലെ ബിജെപിയുടെ വിജയത്തിന്റെ മൊത്തം പകിട്ടുകുറയ്ക്കുന്ന രീതിയിലേക്കു വിവാദം വളരുകയാണെന്നു ക|തോടെ ഒരു എംഎല്‍എയെ ഇങ്ങനെ അപമാനിക്കുന്നതു ശരിയല്ലെന്ന നിലപാടുമായി ബിജെപി രംഗത്തുവരികയായിരുന്നു. അവര്‍ കഴിവുള്ള പ്രവര്‍ത്തകയാണെന്നും ഹോട്ടസ്റ്റ് എന്നു വിളിച്ചു തരംതാഴ്ത്തരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.
അതേസമയം, സിനിമയെ താന്‍ ബിസിനസ് ആയിട്ടും രാഷ്ട്രീയത്തെ സമൂഹത്തിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്ന ഇടമായിട്ടുമാണ് കരുതുന്നതെന്ന വിശദീകരണവുമായി താരവും രംഗത്തുവന്നെങ്കിലും ട്രോളര്‍മാര്‍ വിട്ടുകൊടുക്കുന്ന മട്ടില്ല. ഒരോ ദിവസവും അംഗൂര്‍ലതയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. എംഎല്‍എയുടെ പടം കാണുമ്പോള്‍ വോട്ടര്‍മാര്‍ കണ്ണുപൊത്തേണ്ടസ്ഥിതിയാണെന്നാണ് എതിര്‍പക്ഷത്തിന്റെ കമന്റ്.