ഓപ്പറേഷന്‍ ബിഗ് ഡാഡി മൂന്നാംഘട്ടം! ഓണ്‍ലൈന്‍ പെണ്‍വാണിഭം: നടിയും വിദേശവനിതയും ഉള്‍പ്പെടെ 14 പേര്‍ പിടിയില്‍; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷപെടുത്തി

എം. സുരേഷ്ബാബു

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച് വന്നിരുന്ന സംഘത്തിലെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം പിടികൂടി. 10 പുരുഷന്‍മാരും 4 സ്ത്രീകളും പിടിയിലായവരില്‍പ്പെടുന്നു. സിനിമാ/സീരിയല്‍ നടിയും ശ്രീലങ്കന്‍ സ്വദേശിനിയായ യുവതിയും പിടിയിലായവരില്‍പ്പെടുന്നു.  സിനിമാ രംഗവുമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു യുവതിയും പിടിയിലായവരിലുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ   ഇടപാടിനെത്തിച്ച 7 യുവതികളെ പ്രത്യേക അന്വേഷണ സംഘം രക്ഷപ്പെടുത്തി.  രക്ഷപ്പെടുത്തിയതില്‍ 16 വയസും 17 വയസും പ്രായമുള്ള പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

പോലീസുകാര്‍ ആവശ്യക്കാരെന്ന വ്യാജേന ഇടനിലക്കാരെ ബന്ധപ്പെട്ട് ആണ് പെണ്‍വാണിഭസംഘത്തെ വലയിലാക്കിയത്. “ആവശ്യക്കാരുണ്ടെന്നറിഞ്ഞ് നടി ബാംഗളൂരില്‍ നിന്ന് വിമാന മാര്‍ഗമാണ് എത്തിയത്. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ പോലീസ് നടത്തിയ രഹസ്യ ഓപ്പറേഷനിലൂടെയാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടാനായത്. പിടിയിലായവരെ സൈബര്‍ പോലീസ് ആസ്ഥാനത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഡിജിപി ടി.പി.സെന്‍കുമാറിന്റെ നിര്‍ദേശാനുസരണം ക്രൈംബ്രാഞ്ച് ഐജി. എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെയും സൈബര്‍ പോലീസിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരുടെ പേര് വിവരങ്ങളും അറസ്റ്റും ഇന്ന് ഉച്ചക്ക് ശേഷം പോലീസ് വാര്‍ത്താസമ്മേളനത്തിലൂടെ പുറത്ത് വിടും. സംസ്ഥാനത്ത്് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടക്കുന്ന വിവരം രഹസ്യമായി നിരീക്ഷിച്ച് മനസിലാക്കി പോലീസ് തന്ത്രപരമായി നടത്തിയ നീക്കത്തിലാണ് പ്രതികളെ പിടികൂടാനായത്്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ഓണ്‍ലൈന്‍ ഇടപാട് വഴി പെണ്‍വാണിഭത്തിന് ഉപയോഗിക്കുന്നുവെന്ന്്്്  നിരവധി പരാതികള്‍ ഡിജിപിക്ക് ലഭിച്ചിരുന്നു.  6 മാസം മുന്‍പ് ഡിജിപി. ടി.പി.സെന്‍കുമാറിന്റെ നിര്‍ദേശാനുസരണമാണ് ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ ഒരു പ്രത്യേക സംഘം രൂപികരിച്ചത്. പ്രത്യേക അന്വേഷണ സംഘമാണ് നേരത്തെ ചുംബനസമര നേതാക്കളായ  രാഹുല്‍പശുപാലന്‍, ഭാര്യ രശ്മി നായര്‍ എന്നിവര്‍ ഉള്‍പ്പെട്ടവരെ പിടികൂടിയത്. കൂടാതെ കേരളത്തില്‍ നിന്നും വിദേശത്തേക്ക് യുവതികളെ പെണ്‍വാണിഭത്തിന് ഉപയോഗിച്ച് വന്നിരുന്ന സംഘത്തെയും പിടികൂടിയിരുന്നു.

Related posts