ശില്‍പ്പഷെട്ടി ജഡ്ജാകുന്നു

Shilpa280516ബോളിവുഡിലെ സൂപ്പര്‍സുന്ദരി ആയിരുന്ന ശില്‍പ്പഷെട്ടി ഇപ്പോള്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയുടെ ജഡ്ജ് ആകാനുള്ള ഒരുക്കത്തിലാണ്. എട്ടിനും പതിമൂന്നിനും ഇടയ്ക്കു പ്രായമുള്ള കുട്ടികളുടെ ഡാന്‍സ് റിയാലിറ്റിഷോയ്ക്കാണ് ശില്‍പ്പ ജഡ്ജാകുന്നത്. ഇന്‍ഡ്യാസ് സൂപ്പര്‍ ഡാന്‍സര്‍ എന്നു പേരിട്ടിരിക്കുന്ന റിയാലിറ്റി ഷോ സോണി ടിവിയാണ് സംപ്രേഷണം ചെയ്യുന്നത്.

ഡാന്‍സ് എന്റെ പാഷനാണ്. കുട്ടികളെ എനിക്കു ഭയങ്കര ഇഷ്ടവുമാണ്. പ്രേക്ഷകര്‍ക്ക് റിയാലിറ്റി ഷോ ഇഷ്ടപ്പെടുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ഇന്നത്തെ കുട്ടികള്‍ വളരെ കഴിവുളളവരാണ്. അവരുടെ നിഷ്കളങ്കതയോടെയുള്ള പെര്‍ഫോമന്‍സ് പ്രേക്ഷകപ്രീതി നേടും-ശില്പ പറഞ്ഞു.

അതേസമയം, റിയാലിറ്റി ഷോ ജഡ്ജ് ആകാന്‍ പത്തുമുതല്‍ പതിനാലു കോടി രൂപ വരെയാണ് ശില്‍പ്പ പ്രതിഫലമായി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശില്‍പ്പയെ റിയാലിറ്റി ഷോയുടെ ജഡ്ജ് ആക്കുക വഴി ഷോ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് ചാനല്‍ അധികൃതരുടെ വിലയിരുത്തല്‍. മുമ്പും ശില്പ റിയാലിറ്റി ഷോയുടെ ജഡ്ജ് ആയിട്ടുണ്ട്.

Related posts