പതിമൂന്ന് കുടുംബങ്ങള്‍ക്ക് പട്ടയവും ഭവന നിര്‍മാണ തുകയും നല്‍കും: ഫിഷറീസ് മന്ത്രി

tvm-=jmercykuttyതിരുവനന്തപുരം: കടല്‍ക്ഷോഭം ശക്തമായതോടെ കിടപ്പാടം നഷ്ടപ്പെട്ട് വലിയതുറ ദുരിതാശ്വാസ ക്യാമ്പില്‍ നാല് വര്‍ഷമായി കഴിയുന്ന പതിനൂന്ന് കുടുംബങ്ങള്‍ക്കു പട്ടയവും ഭവന നിര്‍മാണത്തിനു  സഹായവും നല്‍കുമെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. വലിയതുറ ഫിഷറീസ് സ്കൂളില്‍ കഴിയുന്ന പതിമൂന്ന് കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ മൂന്ന് സെന്റ് വീതം ഭൂമിയും രണ്ട് ലക്ഷം രൂപയുടെ ഭവന നിര്‍മാണഫണ്ടും നല്‍കുന്നത്. മന്ത്രി വലിയതുറയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളെ നേരില്‍ സന്ദര്‍ശിച്ചാണ് ഉറപ്പുനല്‍കിയത്.

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറും. ക്യാമ്പില്‍ കഴിയുന്ന 161 കുടുംബങ്ങള്‍ക്കും അതിവേഗം പട്ടയം നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കി. കടലോരത്ത് അമ്പത്മീറ്റര്‍ അകലത്ത് താമസിക്കുന്ന കുടുംബങ്ങളെ പൂര്‍ണമായും അവിടെ നിന്നും മാറ്റിപാര്‍പ്പിച്ച് പുനരധിവാസം ഉറപ്പാക്കും.  കടല്‍ക്ഷോഭം ബാധിക്കുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളെയും രണ്ടാംഘട്ടത്തില്‍ സ്ഥിരമായി മാറ്റിപാര്‍പ്പിച്ച് പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വലിയതുറ ഫിഷറീസ് സ്കൂള്‍, എല്‍പി സ്കൂള്‍, യുപി സ്കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും  മുട്ടത്തറ സീവേജ് ഫാമും മന്ത്രി സന്ദര്‍ശിച്ചു.

Related posts