പാര്‍വതി ഇനി കുഞ്ചാക്കോയുടെ നായിക

parvathi300516ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പാര്‍വതി വീണ്ടും നായികയായി എത്തുകയാണ്. ചിത്രസംയോജകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വതി നായികയായി എത്തുന്നത്. ഇത്തവണ പാര്‍വതിയുടെ നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബനാണ്. പാര്‍വതിയും കുഞ്ചാക്കോയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ഫിലിം കമ്പ നിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മിക്കുന്നത്.  ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനിലൊന്ന്. ചിത്രീകരണം ഓഗസ്റ്റില്‍ എറണാകുളത്ത് തുടങ്ങുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Related posts